HOME
DETAILS
MAL
കൊലക്കേസില്‍ സാക്ഷിപറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം
backup
June 08 2017 | 20:06 PM
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് വടക്കുമ്പാട് പാറക്കെട്ടിലെ നിഖില്‍ വധക്കേസില്‍ കോടതിയില്‍ സാക്ഷി പറഞ്ഞ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. വടക്കുമ്പാട് മഠത്തുംഭാഗത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ ആരാമത്തില്‍ മനോജിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ അക്രമി സംഘം എറിഞ്ഞു തകര്‍ത്തു. ബുധനാഴ്ച രാത്രി 11.30ഓടെ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണ് പരാതി. ധര്‍മ്മടം പൊലിസ് കേസെടുത്തു.
ലോറി ക്ലീനറായ പാറക്കെട്ടിലെ നിഖിലിനെ 2008 മാര്‍ച്ച് അഞ്ചിന് കൊലപ്പെടുത്തിയ കേസില്‍ മനോജിനെ കോടതിയില്‍ സാക്ഷിയായി വിസ്തരിച്ചിരുന്നു. ഈ കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ മൊഴി നല്‍കിയതാണ് അക്രമത്തിന് കാരണമായതെന്ന് മനോജ് പരാതിപ്പെട്ടു. നേരത്തെ മനോജിന്റെ ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."