ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൈനാ നെഹ്‌വാള്‍ ഫൈനലില്‍
ഒഡിന്‍സ്: ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്‌കയെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി സൈനാ നെഹ്‌വാള്‍ ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചു. 30 മിനുട്ട് നീണ്ടുനിന്ന സെമി ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ 21-11, 21-12 എന്ന സ്‌കോറിനാണ് സൈനയുടെ വിജയം.
ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സു യിങ് ആണ് സൈനയുടെ എതിരാളി. സെമിയില്‍ ചൈനീസ് താരം ഹി ബിന്‍ഗ്ജിയാവോയെ 21-14, 21-12 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് തായ് സു യിങ് ഫൈനലിലെത്തിയത്. പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് ജപ്പാന്റെ കെന്റോ മൊമോട്ടയോട് പരായപ്പെട്ട് പുറത്തായി. 21-16, 21-12 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ തോല്‍വി. വനിതാ ഡബിള്‍സ് ക്വാര്‍ട്ടറില്‍ അശ്വിനി പൊന്നപ്പ - റെഢി എന്‍ സിക്കി സഖ്യം ക്വാര്‍ട്ടറില്‍ 21-14, 21-12 സ്‌കോറിന് ജപ്പാന്‍ താരങ്ങളോട് തോറ്റ് പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."