ചെറുവത്തൂര്‍ ഉപജില്ല: ഒന്നാംതരത്തില്‍ വര്‍ധനവ് 23 ശതമാനം
തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം തരത്തില്‍ 23 ശതമാനം വര്‍ധന. ബി.ആര്‍.സി പരിധിയില്‍ മുന്‍ വര്‍ഷം 1522 വിദ്യാര്‍ഥികളായിരുന്നു ഒന്നാം തരത്തില്‍ പ്രവേശനം നേടിയത്. ഇത്തവണ ഒന്നാംതരക്കാരുടെ എണ്ണം 1850 കടന്നു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ സെന്റ് പോള്‍സ് എ.യു.പി സ്‌കൂളാണ് 208 കുട്ടികളെ ഒന്നാം തരത്തിലെത്തിച്ച് ഒന്നാമതായത്. രണ്ടാം സ്ഥാനത്തെത്തിയ ഇതേ പഞ്ചായത്തിലെ കൈക്കോട്ടുകടവ് പി.എം.എസ്. എ.പി.ടി.എസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 154 വിദ്യാര്‍ഥികളാണ് ഒന്നാം തരത്തിലേക്ക് കടന്നുവന്നത്.
പടന്ന പഞ്ചായത്തില്‍ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളില്‍ 87 , പിലിക്കോട്ട് കൊടക്കാട് ഗവ.വെല്‍ഫയര്‍ യു.പി സ്‌കൂളില്‍ 83, ചെറുവത്തൂരില്‍ ജി.ഡബ്ല്യു.യു.പി സ്‌കൂളില്‍ 37, വലിയപറമ്പില്‍ മാവിലാക്കടപ്പുറം ജി.എല്‍.പി സ്‌കൂളില്‍ 55 കുട്ടികളെയും ഒന്നാം തരത്തിലെത്തിച്ച് ഒന്നാം സ്ഥാനക്കാരായി .
വലിയപറമ്പ് എ.എല്‍.പി സ്‌കൂളില്‍ 41 ആയി ഉയര്‍ന്നു.പടന്നക്കടപ്പുറം ഗവ. ഫിഷറിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 49, ചെറുവത്തൂര്‍ ഗവ.വെല്‍ഫെയര്‍ യു.പി സ്‌കൂളില്‍ 9ല്‍ നിന്ന് 25, കൊവ്വല്‍ എ.യു.പി സ്‌കൂളില്‍ 13 ല്‍ നിന്ന് 31, ചീമേനി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 20 ല്‍ നിന്ന് 54, തെക്കെക്കാട് എ.എല്‍. പി സ്‌കൂളില്‍ 16 ല്‍ നിന്ന് 30 എന്നിങ്ങനെയും വര്‍ധനവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."