HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
backup
June 08 2017 | 20:06 PM
കാഞ്ഞങ്ങാട്: മര്‍ദനമേറ്റതിനെ തുടര്‍ന്നു നാലു കോണ്‍ഗ്രസ് അനുഭാവികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിക്കോല്‍ പുള്ളിയിലെ മുറിച്ചിയുടെ മകന് രാമന്(39), ഇയാളുടെ ഭാര്യ ബിന്ദു(37), ശാന്തമ്മ(40), നാരായണി(38) എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചുള്ളി പാതക്കരികില്‍ സി.പി.എം സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം ഒരു സംഘം നശിപ്പിച്ചിരുന്നു. ഇതിനു പകരം പുതിയ കൊടിമരം സ്ഥാപിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയപ്പോള്‍ തൊട്ടടുത്ത കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന രാമനെ സി.പി.എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ശബ്ദം കേട്ട് ഓടിയെത്തിയ ഇയാളുടെ ഭാര്യ ബിന്ദുവും ബന്ധുക്കളായ ശാന്തമ്മ, നാരായണി എന്നിവരും അക്രമം തടയാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ക്കു മര്‍ദനമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."