ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
തൊടുപുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തോപ്രാംകുടി സ്കൂള്‍ സിറ്റിക്ക് സമീപം കുന്നുംപുറത്ത് ഷാജി(50), ഭാര്യ മിനി(45) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്.
കൂലിപ്പണിക്കാരിയായ മിനിയെ രാവിലെ പണിക്ക് പോകാന്‍ സഹപ്രവര്‍ത്തകര്‍ വന്ന് വിളിച്ചിട്ടും കാണാതെ വന്നതോടെ മരിക്കാശേരി പൊലിസിന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് നോക്കിയപ്പോഴാണ് മിനിയെ കിടപ്പുമുറിയില്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ കഴുത്തിന് വെട്ടേറ്റും, ഷാജിയെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ഇതേ മുറിയോടു ചേര്‍ന്നും തറയില്മരിച്ച നിലയിലും കണ്ടെത്തിയത്.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഷാജി തൂങ്ങി മരിച്ചതാകാമെന്ന് പൊലിസ് പറയുന്നു. തൂങ്ങിയപ്പോള്‍ കേബിള്‍ പൊട്ടിയതാകാം തറയില്‍ വീണതെന്നാണ് പ്രാഥമിക നിഗമനം. ഷാജി സ്ഥിരം മദ്യപിക്കുകയും വീട്ടില്‍ വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മക്കള്‍: അശ്വതി, ആതിര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."