പിലിക്കോടിനു ഹരിതവിദ്യാലയ പുരസ്‌കാരം
കാലിക്കടവ്: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു കേരള സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കുന്ന ഹരിതവിദ്യാലയ പുരസ്‌കാരം പിലിക്കോടിന്.
സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനമാണ് പിലിക്കോട് സി. കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്വന്തമാക്കിയത്. 50000 രൂപയും ട്രോഫിയും അടങ്ങുന്നതാണു പുരസ്‌കാരം.
സ്‌കൂളില്‍ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ നടപടികള്‍, മദ്യ കുപ്പികള്‍ കൊണ്ടുണ്ടാക്കിയ ശില്‍പം, ജൈവ പന്തല്‍, കാവലാള്‍ ശില്‍പം, വെള്ളം റീചാര്‍ജിങ്ങ് , സോളാര്‍ കംപ്യൂട്ടര്‍ ലാബ്, ഹരിത കലോത്സവം, കുളം സംരക്ഷണം, പരിസ്ഥിതി ബോധവത്ക്കരണ ക്യാംപുകള്‍, തടയണ നിര്‍മാണം, തുണി സഞ്ചി വിതരണം, സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലെ പങ്കാളിത്തം എന്നിവയാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങി. കെ. മുരളിധരന്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."