ജുബൈലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
ദമാം: ഹൃദയാഘാതം മൂലം ജുബൈലില്‍ മരണപ്പെട്ട മലപ്പുറം സ്വദേശി തൃപ്പനച്ചി പാലക്കാട് പരേതനായ കുന്നത്ത് അബൂബക്കറിന്റെ മകന് മുഹമ്മദ് ബീരാന്റെ മയ്യിത്ത് ജുബൈലില്‍ ഖബറടക്കി. സ്വദേശികളും വിദേശികളുമായി നൂറുക്കണക്കിന് പേര് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നെഞ്ച് വേദനയെത്തുടര്‍ന്ന് അല്‍മന ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ജുബൈലില്‍ ബക്കാല, ബൂഫിയ എന്നിവയില്‍ ജോലി ചെയ്ത അദ്ദേഹം പത്ത് വര്‍ഷത്തിലധികമായി സ്വകാര്യ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പരിചിതനും പരോപകാരിയും പ്രിയങ്കരനുമായിരുന്ന മുഹമ്മദ് ബീരാന്റെ വേര്‍പാട് പ്രവാസികള്‍ക്കിടയില്‍ നൊമ്പരമായി മാറി. മരണ വാര്‍ത്തയറിഞ്ഞ് സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ജുബൈലില്‍ എത്തിയിരുന്നു.
നടപടിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രതിനിധി നാസര്‍ കൊടുവള്ളി, മുഹമ്മദ് ബീരാന്റെ ഭാര്യാ സഹോദരന് ഷബീറലി വാഴക്കാട് എന്നിവര്‍ നേതൃത്വം നല്കി. ഭാര്യ വാഴക്കാട് പാറമ്മല്‍ സഹീറ. അഫ്റ, ഷഹ് ന, മുഹമ്മദ് റോഷന് എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."