HOME
DETAILS
MAL
മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികള്‍ക്ക് സ്വീകരണം
backup
June 08 2017 | 20:06 PM
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ജില്ലയിലെത്തിയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാറിനും ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡന്റ് അഷ്റഫ് ഇടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി, സി.എല്‍ റഷീദ് ഹാജി, ഹാരിസ് പട്ട്ള, മന്‍സൂര്‍ മല്ലത്ത്, നൗഷാദ് കൊത്തിക്കാല്‍, സഹീര്‍ ആസിഫ്, സൈഫുല്ല തങ്ങള്‍, ഹാരിസ്, സിദ്ധീഖ്, സഹീദ്, സെഡ്.എ കയ്യാര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എം.എസ് ശുക്കൂര്‍, സി.ടി റിയാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."