ദുര്ഗാപ്രീതിക്കായി സഹോദരനും അമ്മാവനും കൂടി ഒന്‍പതുകാരനെ ബലിനല്‍കി
ഭുവനേശ്വര്‍: ഒഡിഷയിലെ ബലാംഗീര്‍ ജില്ലയില്‍ ദുര്ഗാപ്രീതിക്കായി ഒന്‍പതു വയസ്സുകാരന്റെ തലയറുത്ത് ബലി നല്കി. മിതുന്‍ റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ആഗ്രഹപൂര്‍ത്തീകരണം സാധ്യമാകുന്നതിന് മിതുന്റെ സഹോദരനും അമ്മാവനും ചേര്‍ന്നാണ് ബലി നല്‍കിയത്.
ദൈവത്തെ പ്രീതിപ്പെടുത്തി ആഹഗ്രഹങ്ങളൊക്കെ സഫലമാക്കുകയായിരുന്നു ലക്ഷ്യമെന്ന് അറസ്റ്റിലായ സഹോദരന് ശോഭാബന് റാണയും അമ്മാവന് കുഞ്ചാ റാണയും പൊലിസിനോട് പറഞ്ഞു. ദുര്‍മന്ത്രവാദം പരീശീലിക്കുന്നവരാണ് ഇരുവരും. ഇവര്‍ ഉപയോഗിച്ചിരുന്ന മന്ത്രപുസ്തകവും പൊലിസ് കണ്ടെടുത്തു.
ഒക്ടോബര്‍ 13 മുതല്‍ മിതുനെ കാണാനില്ലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വീട്ടില്‍ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരത്തുള്ള പുഴയോരത്തു നിന്ന് മിതുന്റെ മൃതദേഹം കണ്ടെത്തി. അറുത്തുമാറ്റിയ മിതുന്റെ തല പിന്നീട് നടത്തിയ തെരച്ചിലിനുശേഷം അല്പം മാറി കണ്ടെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."