നൂതനാശയങ്ങളും ഗവേഷണങ്ങളും രാജ്യത്തിന്റെ വികസനത്തിന് അനിവാര്യം: കേന്ദ്രമന്ത്രി
കാസര്‍കോട്: വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനു സര്‍വകലാശാലകളില്‍ നിന്നു നൂതനമായ ആശയങ്ങളും ഗവേഷണങ്ങളും ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. കേന്ദ്രസര്‍വകലാശാലയുടെ രണ്ടാമതു ബിരുദദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നോട്ടു പിന്‍വലിക്കല്‍ മൂലം രാജ്യത്തു സാമ്പത്തികമേഖലയിലുണ്ടാക്കിയ ചലനങ്ങള്‍ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവേഷണവും പഠനവും അനിവാര്യമാണ്.
ഇന്ത്യയുടെ സ്ഥായിയായ വികസനത്തിന് പ്രധാന പ്രതിസന്ധി നൂതന ആശയങ്ങളുടെ അഭാവമാണ്. പുതിയ ഗവേഷണങ്ങള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. പത്തെണ്ണം പൊതുമേഖലയിലെയും പത്തെണ്ണം സ്വകാര്യമേഖലയിലുമായി രാജ്യത്തെ 20 സര്‍വകലാശാലകളെ അന്താഷ്ട്രനിലവാരത്തിലേക്കുയര്‍ത്തും. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണം. നാനാത്വത്തിലെ ഏകത്വമാണ് ഭാരതസംസ്‌കാരം.
സര്‍വകലാശാലകളില്‍ വിവിധ സംസ്ഥാനങ്ങളിലുള്ള അധ്യാപകരും പഠിതാക്കളും ഒത്തുചേരുമ്പോള്‍ നാനാത്വത്തെ ആഘോഷിക്കാനാകണം. പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വവും ബഹുമാനവും വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍വകലാശാലയോടനുബന്ധിച്ചുളള മെഡിക്കല്‍ കോളജ് പെരിയയിലാരംഭിക്കണമെന്ന പി. കരുണാകരന്‍ എം.പി യുടെ ആവശ്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിയ തേജസ്വിനി ഹില്‍സ് കേന്ദ്ര സര്‍വകലാശാല കാംപസിലെ ചന്ദ്രഗിരി ഓപണ്‍ എയര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്രസര്‍വകലാശാല ചാന്‍സലര്‍ ഡോ. വീരേന്ദ്രലാല്‍ ചോപ്ര അധ്യക്ഷനായി. പി. കരുണാകരന്‍ എം.പി, വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, രജിസ്ട്രാര്‍ എ. രാധാകൃഷ്ണന്‍, പരീക്ഷ കണ്‍ട്രോളര്‍ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ സംസാരിച്ചു. 550 വിദ്യാര്‍ഥികളാണ് ചടങ്ങില്‍ ബിരുദം സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."