HOME
DETAILS

അബുദാബിയില്‍ കുടുങ്ങിയ മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങാന്‍ സഹായംതേടുന്നു

  
backup
October 21 2018 | 15:10 PM

465465464321312312312

#ആഷിര്‍ മതിലകം

അബുദാബി: അദ്‌നാന്‍ എന്ന് ഇരുപത്തിയാറുകാരനായ മലയാളി യുവാവ് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നടക്കാന്‍ പോലുമാവാത്ത് അവസ്ഥയാണ് അദ്‌നാന്‍. പാസ്‌പോര്‍ട്ടോ ടിക്കറ്റോ ഇല്ലാതെ അബുദാബിയില്‍ കുടിങ്ങിക്കിടക്കുകയാണ് അദ്‌നാന്‍. ഖലീജ് ടൈംസാണ് അദ്‌നാന്റെ ദയനീയ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്‌നാന് അപകടം സംഭവിച്ചത്. ജോലി സ്ഥലത്ത് ഏണിയില്‍ നിന്ന് താഴെ വീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും. ഇരുകാലുകളും ഒടിയുകയും ചെയ്തു. അപകടസമയത്ത് ബോധരഹിതനായ അദ്‌നാനെ ആദ്യം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പിന്നീട് മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റി. പുറത്തും കാലുകളിലും തൊലി വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അദ്‌നാന്‍ വിധേയനായി. നീണ്ട ചികിത്സക്ക് ശേഷം ഇപ്പോള്‍ ക്രച്ചസുകളുടെ സഹായത്തോടെ മാത്രമേ അദ്‌നാന്‍ നടക്കാനാവൂ.

തൊഴില്‍ വിസ റദ്ദാക്കിയശേഷമുള്ള 30 ദിവസം പൂര്‍ത്തിയാക്കിയായിരുന്നു നാട്ടിലേക്ക് പോകാനൊരുങ്ങിയത്. അപകട സമയത്ത് കവറില്‍ ഒപ്പം കരുതിയിരുന്ന പാസ്‌പോര്‍ട്ട് എവിടെയോ നഷ്ടപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷവും ഇത് കണ്ടെത്താനായില്ല. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാവുമെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്‌നാന് പരസഹായം കൂടിയേ തീരൂ. ഒക്ടോബര്‍ 31 ന് പൊതുമാപ്പ് അവസാനിക്കുകയും ചെയും.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനാല്‍ എംബസിയില്‍ നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മാത്രമേ പൊതുമാപ്പിന് അപേക്ഷ നല്‍കാനാവൂ. ധരിച്ചിരിക്കുന്ന വസ്ത്രമല്ലാത മൊബൈല്‍ പോലും കൈയില്‍ ഇല്ലാത്ത അദ്‌നാന് ടിക്കറ്റെടുക്കാനും നിവര്‍ത്തിയില്ലാത്ത സാഹചര്യമാണ്. ഒന്‍പത് വര്‍ഷങ്ങള്‍ മുമ്പ് അദ്‌നാന്‍ അറബ് കുടുംബത്തില്‍ പാചകക്കാരനായി യുഎഇയിലെത്തുന്നത്. ഈ വിസ തൊഴിലുടമ റദ്ദാക്കിയതോടെ പിന്നീട് വിവിധ ജോലികള്‍ ചെയ്ത് ജീവിച്ചു. ഒരു കുടുംബത്തിന്റെ എക ആശ്രയമായിരുന്നു അദ്‌നാന്‍. ഇപ്പോഴത്തെ അവസ്ഥ തന്റെ വീട്ടുകാരെ അറിയിക്കാന്‍ പോലും അദ്‌നാന് നിര്‍വ്വാഹമില്ല.

എങ്ങനെ നാട്ടിലേക്ക് മടങ്ങുമെന്നതിനെക്കുറിച്ചോ തുടര്‍ ചികിത്സയെക്കുറിച്ചോ അദ്‌നാന് ഇപ്പോള്‍ പ്രതീക്ഷകള്‍ പോലുമില്ലാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം മാത്രമാണ് ബാക്കി. വൈകല്യം തളര്‍ത്തിയ ശരീരവുമായി അത് പരസഹായമില്ലാതെ സാധ്യവുമല്ല.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  8 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  16 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  24 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago