'സംഘടനയ്ക്ക് പ്രയോജനമില്ലാത്തവര്‍'; ചിന്താജെറോമിനും സ്വരാജിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സമ്മേളനം
കൊല്ലം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനും എതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഡി.വൈ.എഫ്.ഐ സമ്മേളനത്തില്‍ ഉയര്‍ന്നത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംഘടനയ്‌ക്കൊ പാര്‍ട്ടിക്കോ പ്രയോജനമില്ലെന്നും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലുളള മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമായുളള സ്വരാജിന്റെ സൗഹൃദം പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ സ്വരാജിന്റെ പല പ്രവര്‍ത്തനങ്ങളും നിലപാടുകളും പാര്‍ട്ടിക്ക് വിപരീതമായി മാറുന്നു.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമാകട്ടെ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിക്ക് ഇവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ല. പ്രയോജനമുളള മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്ക് പാര്‍ട്ടി കൊണ്ടുവരണമെന്നും സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. ചാത്തന്നൂരില്‍ നടന്നു വന്ന സമ്മേളം ഞായറാഴ്ച സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."