കോര്പറേഷന് ഓഫിസ് ഉപരോധിച്ചു
കൊച്ചി: നഗരത്തിലെ വെള്ളകെട്ടും മാലിന്യ നിര്‍മാര്‍ജനവും കാര്യക്ഷമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ കോര്പറേഷന് ഓഫിസ് ഉപരോധിച്ചു.
ഉപരോധം സി.പി.എം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഇടപെട്ടിട്ട് പോലും നഗരത്തിലെ വെള്ളകെട്ടിന്റെ കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താത്ത മേയര്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹയല്ലെന്ന് പി രാജീവ് പറഞ്ഞു.
കോര്പറേഷന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി അധ്യക്ഷനായിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ എസ്റ്റീം ഡവലപ്പേഴ്സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഴുവനായും നടപ്പാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി.എന്‍ സീനുലാല്‍, ജില്ലാക്കമ്മറ്റി അംഗങ്ങളായ അഡ്വ.എം അനില്‍കുമാര്‍, ടി.കെ വത്സന് തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ വി.പി ചന്ദ്രന്, ഡോ. പൂര്‍ണ്ണിമ നാരായണന്, ബെനഡിക്ട് ഫെര്‍ണാണ്ടസ്, കെ.ഡി വിന്‍സന്റ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. സി.പി.എം എറണാകുളം ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ചമാര്ച്ച് കോര്പ്പറേഷന് ഓഫീസിന്് മുന്നില്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."