HOME
DETAILS

നിയമസഭ വിളിക്കേണ്ടതില്ല; ബി.ജെ.പി ഒളിച്ചോടുന്നു: പ്രതിപക്ഷ നേതാവ്

  
backup
October 21 2018 | 19:10 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിധി മറികടക്കാന്‍ സംസ്ഥാനം നിയമ നിര്‍മാണം നടത്തണമെന്ന ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരന്‍പിള്ള കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതു ഭരണഘടനയെ മറന്നാണ്.
വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും നിയമസഭ വിളിച്ചുകൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുകയാണ്. ആര്‍ട്ടിക്കിള്‍ 252 പ്രകാരം സംസ്ഥാനം പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകൂ എന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിലെ നിയമനിര്‍മാണത്തെക്കുറിച്ചാണ് ഈ ആര്‍ട്ടിക്കിള്‍ പറയുന്നത്.
ശബരിമല കേരളത്തിന്റെ മാത്രം പ്രശ്‌നമാണ്. അതിനാല്‍തന്നെ ബി.ജെ.പിയുടെ വാദം നിലനില്‍ക്കില്ല. സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ നിലപാടറിയിച്ച സാഹചര്യത്തില്‍ നിയമ നിര്‍മാണമെന്നതു കേരളത്തിനു കഴിയില്ല. ഇതു മറച്ചുവച്ചാണ് ശ്രീധരന്‍പിള്ള സംസാരിക്കുന്നത്. ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രം നിലപാടെടുക്കാത്തതിനെ സംരക്ഷിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കള്ളക്കളിയാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. വിഷയത്തില്‍ രാഷ്ട്രീയവല്‍ക്കരണം ആഗ്രഹിക്കാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുവരാത്തത്.
ബി.ജെ.പിയും സി.പി.എമ്മും നടത്തുന്നതു രാഷ്ട്രീയ മുതലെടുപ്പാണ്. ശബരിമലയില്‍ ഇപ്പോള്‍ സംഭവിക്കുന്നതിന്റെയെല്ലാം ഉത്തരവാദി സര്‍ക്കാരാണ്. കരുതലോടുകൂടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കാത്തതാണ് പ്രശ്‌നം വഷളാകാന്‍ കാരണം.
പൊലിസിന്റെ വിവേകമില്ലാത്ത പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും അവഹേളിക്കുന്നതു മന്ത്രിമാര്‍ അവസാനിപ്പിക്കണം. ശബരിമല വിഷയത്തില്‍ ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago