HOME
DETAILS

കുഷ്ഠരോഗ വര്‍ധന തടയണം

  
backup
October 21 2018 | 19:10 PM

%e0%b4%95%e0%b5%81%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%b0%e0%b5%8b%e0%b4%97-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%82

 

സംസ്ഥാനത്ത് കുഷ്ഠരോഗികളുടെ എണ്ണം ഭീതിദമാം വിധം വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. സംസ്ഥാനത്തുനിന്ന് നാം അകറ്റി നിര്‍ത്തിയെന്നഭിമാനിച്ചിരുന്ന പല രോഗങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് പൂര്‍ണമായി വസൂരി നിര്‍മാര്‍ജനം ചെയ്തുകഴിഞ്ഞുവെന്നും ആരെങ്കിലും വസൂരി രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ അവര്‍ക്ക് ആയിരം രൂപ ഇനാം നല്‍കുമെന്നും എഴുപതുകളില്‍ കേരളത്തിലെ ആരോഗ്യ വകുപ്പ് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ അതിന് ശേഷവും സംസ്ഥാനത്ത് വസൂരി രോഗം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അതൊന്നും വസൂരി രോഗമല്ലെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പ് രക്ഷപ്പെടുകയായിരുന്നു.
ആരോഗ്യ സംരക്ഷണ കാര്യത്തില്‍ കേരളം ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്ന മേനിപറച്ചില്‍ വെറും പൊള്ളയാണെന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സംസ്ഥാനത്ത് 273 പേര്‍ക്ക് പുതുതായി കുഷ്ഠരോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 21 പേര്‍ കുട്ടികളാണ് എന്നത് ഏറെ ആശങ്കയുളവാക്കുന്നു. ഇതാകട്ടെ ദേശീയ ശരാശരിക്കും മുകളിലാണ്.
കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ലെപ്രസി ഡിറ്റക്ഷന്‍ കാംപയിന്‍ സംഘടിപ്പിക്കുമെന്നും ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെയാണ് ഇതെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ പ്രളയാനന്തര ശുചിത്വത്തിന്റെ ഭാഗമായി അവര്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പ്രളയത്തിന് ശേഷം വ്യാപകമായേക്കാവുന്ന പകര്‍ച്ചവ്യാധികളെ തടയാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം ശക്തമാക്കുമെന്നവര്‍ പറഞ്ഞതാണ്. എന്നാല്‍ പിന്നീട് അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും കണ്ടതുമില്ല. അതോടൊപ്പം മാലിന്യ നിര്‍മാര്‍ജനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. അതേപറ്റിയും പിന്നീടൊന്നും കേട്ടതുമില്ല. ഡിസംബറില്‍ നടക്കാന്‍ പോകുന്നു എന്നവര്‍ പറയുന്ന കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞവും അങ്ങനെയാകില്ലെന്ന് കരുതാം.
നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെന്ന് നാം കരുതിയ പല പകര്‍ച്ചവ്യാധികളും കൂടുതല്‍ കരുത്തോടെ തിരിച്ചുവരുന്ന ഒരു കാലവും കൂടിയാണിത്. ഇതിന്റെ പ്രധാന കാരണം പെരുകി വരുന്ന മാലിന്യക്കൂമ്പാരങ്ങളും പരിസര ശുചീകരണമില്ലായ്മയും വ്യക്തി ശുചീകരണം കുറഞ്ഞതുമാണ്. കോഴിക്കടകളില്‍ നിന്നുള്ള മാംസാവശിഷ്ടങ്ങള്‍ ശുദ്ധജല സ്രോതസുകളിലാണ് തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരേ എത്ര ബോധവല്‍ക്കരണം നടത്തിയിട്ടും അതിന്റെ ഉപയോഗം കുറയുന്നില്ല. ഭരിക്കുന്നവരുടെ ഇച്ഛാശക്തി ഇല്ലാതാകുമ്പോള്‍, ഒത്തുതീര്‍പ്പിന് തയാറാകുമ്പോള്‍ ഇതെല്ലാം സംഭവിക്കും. പോയ പകര്‍ച്ചവ്യാധികളെല്ലാം തിരികെ വരും. ഇതര സംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗം പല വിധ രോഗങ്ങളുമായാണ് വരുന്നത്. ഇവരുടെ പാര്‍പ്പിടങ്ങള്‍ മലിന സമാനമാണ്. ഇവിടെ ആരോഗ്യ വകുപ്പ് യഥാസമയങ്ങളില്‍ പരിശോധന നടത്താറുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ പാടെ മാറിക്കഴിഞ്ഞു. കേരളം ഇന്ന് പകര്‍ച്ചവ്യാധികളുടെ നാടാണ്. പല തരം കൊതുകുകളും വൈറസുകളും പെരുകിക്കൊണ്ടിരിക്കുന്നു. മഞ്ഞപ്പിത്തം, ഡങ്കി, എലിപ്പനി, മലമ്പനി എന്നിവ ഇന്ന് വ്യാപകമാണ്. ഇതോടൊപ്പം ഇപ്പോള്‍ കുഷ്ഠരോഗവും പടരാന്‍ തുടങ്ങിയിരിക്കുന്നു.
600 ബി.സിയിലാണ് ഈ രോഗത്തെ കുറിച്ച് ആദ്യം രേഖപ്പെടുത്തിയത്. രോഗിയുടെ മൂക്ക്, വായ തുടങ്ങിയവയില്‍നിന്ന് വരുന്ന ദ്രാവകങ്ങളിലൂടെയാണ് രോഗം പകരുന്നത്. രോഗാണു പകര്‍ന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാണ് രോഗം പ്രത്യക്ഷപ്പെടുക. സമൂഹത്തില്‍നിന്ന് വന്‍തോതിലുള്ള വിവേചനത്തിനും ഒറ്റപ്പെടലിനും കാരണമാകുന്ന രോഗവും കൂടിയാണ് കുഷ്ഠരോഗം. ചികിത്സിച്ച് പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്ന രോഗമായിട്ടും കൂടി സ്വന്തക്കാരില്‍നിന്ന് പോലും ആട്ടിയകറ്റപ്പെടുന്നവരാണ് ഇന്നും കുഷ്ഠരോഗികള്‍. 1985ല്‍ ഒരു പൊതു ജനാരോഗ്യ പ്രശ്‌നമായി കുഷ്ഠരോഗത്തെ ലോകാരോഗ്യ സംഘടന കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രോഗവ്യാപനം കുറഞ്ഞു വന്നതായാണ് കണ്ടിരുന്നത്.
2001ന് ശേഷം ആഗോളതലത്തില്‍ രോഗബാധയില്‍ 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഗാന്ധിജിക്ക് കുഷ്ഠരോഗികളോട് ഉണ്ടായിരുന്ന അനുകമ്പയും ദയാവായ്പ്പും കണക്കിലെടുത്താണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ഓരോ ജനുവരി 30നും ഇന്ത്യ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനമായി ആചരിക്കുന്നത്. 1954 ജനുവരി 30നാണ് ഇന്ത്യ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമനുസരിച്ച് നാല് രാജ്യങ്ങളില്‍ നിന്നൊഴികെ മറ്റെല്ലായിടങ്ങളില്‍നിന്നും കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്തു കഴിഞ്ഞുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ലോകത്ത് 25,000 പുതിയ കുഷ്ഠരോഗികള്‍ ഉണ്ടാകുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. കേരളവും ഇതില്‍ പെടുന്നുവെന്നത് നടുക്കുന്ന യാഥാര്‍ഥ്യമാണ്. മലിനീകരണത്തിനെതിരേയും മാലിന്യക്കൂമ്പാരങ്ങള്‍ക്കെതിരേയും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ കേരളം വീണ്ടും പകര്‍ച്ചവ്യാധികളുടെ വിളഭൂമിയാകും. പകര്‍ച്ചവ്യാധികള്‍ക്കൊപ്പം പെരുകുന്ന സ്റ്റാര്‍ ആശുപത്രികള്‍ കൊണ്ടൊന്നും ഇതിന്റെ വ്യാപനം തടയാനാവില്ല. ആശുപത്രി ഉടമകളുടെ പണസഞ്ചി വീര്‍ക്കുകയല്ലാതെ. അതിനാല്‍ അരോഗ്യമന്ത്രി പ്രഖ്യാപിച്ച ഡിസംബറിലെ കുഷ്ഠരോഗ നിര്‍മാര്‍ജന യജ്ഞം വാക്കുകളിലൊരുക്കാതെ സമയബന്ധിതമായും ആത്മാര്‍ഥമായും നടപ്പാക്കുക തന്നെ വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago