മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം ഇന്ന്
കാസര്‍കോട്: കാസര്‍കോട് ജില്ലയോട് കേന്ദ്ര കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, നിര്‍ദ്ദിഷ്ട അതിവേഗ റയില്‍ പാതയില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തി മംഗലാപുരം വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് ഇന്ന് ജില്ലയിലെ അഞ്ച് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും.
ഉപ്പളയില്‍ നടക്കുന്ന സംഗമം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്റഫും കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എ യും, മേല്പറമ്പില് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടിയും, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയും, തൃക്കരിപ്പൂര്‍ ടൗണില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീനും ഉദ്ഘാടനം ചെയ്യും. പരിപാടികളില്‍ മുസ്ലിംലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും ജനപ്രതിനിധികളും പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."