ഐ.എസ്.എല്‍: എ.ടി.കെക്ക് ആശ്വാസ സമനില
കൊല്‍ക്കത്ത: ജംഷഡ്പുര്‍ എഫ്.സിയുടെ ആദ്യ ഹോം മത്സരം സമനിലയില്‍ കലാശിച്ചു. 1-1 എന്ന സ്കോറിനായിരുന്നു എ.ടി.കെയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞത്. കളിയിലെ രണ്ട് ഗോളും പിറന്നത് ഇരു ടീമുകളിലേയും ഗോള്‍കീപ്പര്‍മാരുടെ പിഴവ് കാരണമായിരുന്നു. ആദ്യ പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. 35-ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ജംഷഡ്പുരിന്റെ ഗോള്‍ പിറന്നത്. സെര്‍ജിയോ സിഡന്ചയാണ് ജംഷഡ്പുരിന് വേണ്ടി ഗോള്‍ നേടിയത്.
ആദ്യ പകുതിയുടെ അവസാന മിനുട്ടിലായിരുന്നു എ.ടി.കെയുടെ മറുപടി ഗോള്‍ പിറന്നത്. മാനുവല്‍ ലാന്‍സറോട്ടെയാണ് എ.ടി.കെക്ക് വേണ്ടി സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും ജയത്തിന് വേണ്ടി പൊരുതിക്കളിച്ചെങ്കിലും ഫലം കണ്ടില്ല. നാലു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് എ.ടി.കെയുടെ സമ്പാദ്യം. നാലു പോയിന്റുമായി ഏഴാം സ്ഥാനത്താണ് എ.ടി.കെയുള്ളത്. മൂന്ന് മത്സരത്തില്‍ ഒരു ജയമുള്ള ജംഷഡ്പുര്‍ എഫ്.സി അഞ്ച് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്.സിയും ബംഗളൂരു എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. രണ്ട് മത്സരം മാത്രം കളിച്ചിട്ടുള്ള പൂനെക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് പൂനെയുള്ളത്. മൂന്ന് മത്സരം കളിച്ച ബംഗളൂരു നാലു പോയിന്റും സ്വന്തമാക്കി. രണ്ട് മത്സരത്തില്‍ ഒരു ജയവും ഒരു സമനിലയുമാണ് ബംഗളൂരുവിന്റെ സമ്പാദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."