പകര്‍ച്ചവ്യാധി: മുന്‍ കരുതലുകളുമായി ഹോമിയോപ്പതി വകുപ്പ്
ആലപ്പുഴ: പകര്‍ച്ചവ്യാധി പ്രതിരോധ മുന്‍കരുതലുകളുമായി ഹോമിയോപ്പതി വകുപ്പ്. മഴക്കാലത്ത് ഉണ്ടായേക്കാവു സാധാരണ പനിയും അതിനോടനുബന്ധിച്ചുള്ള ശ്വാസനാള രോഗങ്ങള്‍, പകര്‍ച്ചവ്യാധികളായ ഇന്‍ഫ്ളുവന്‍സ, ഡെങ്കിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും പ്രതിരോധിക്കുന്നതിനും ഹോമിയോപ്പതി വിഭാഗം സജ്ജമാണ്.
ഇതിന് ആവശ്യമായ മരുന്നുകള്‍ ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിന് താലൂക്ക് തലത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് തല കര്‍മ്മ സമിതി കോ-ഓര്‍ഡിനേറ്റ്സ്-ചേര്‍ത്തല - ഡോ. അനിത - സൂപ്രണ്ട്. ജി.എച്ച്.എച്ച് ചേര്‍ത്തല, 9447804373. അമ്പലപ്പുഴ - ഡോ. സൂസന് ജോ - സൂപ്രണ്ട്. ജി.എച്ച്.എച്ച് ആലപ്പുഴ- 9495922488, കുട്ടനാട്- ഡോ. അലക്സ് മെഡിക്കല്‍ ഓഫീസര്‍ - ജി.എച്ച്.ഡി കൈനകരി-9496012782. ചെങ്ങൂര്‍- ഡോ. സലില്‍ - ചീഫ് മെഡിക്കല്‍ ഓഫീസര്‍ . ജി.എച്ച്.ഡി ചെറിയനാട്. 9447549568. കാര്‍ത്തികപ്പള്ളി- ഡോ. ലീലാമ്മ - സൂപ്രണ്ട് - ജി.എച്ച്.എച്ച് കായംകുളം. 9895446515
മാവേലിക്കര - ഡോ. ബോബന് - ചീഫ് മെഡിക്കല്‍ ഓഫീസര്‍ - ജി.എച്ച്.ഡി ഭരണിക്കാവ്. 9447417943,ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ശ്രീജിനന്‍ ആര്.എം.ഒ ജി.എച്ച്.എച്ച് ആലപ്പുഴ. 9995068066.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും,ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കും രോഗങ്ങള്‍ റിപ്പോര്‍ട്ട'് ചെയ്യുന്നതിനും ഡോക്ടര്‍മാരുമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."