ബഹ്‌റൈനില്‍ പ്രവാസി മലയാളിയെ കാണാനില്ലെന്ന് പരാതി
ഉബൈദുല്ല റഹ് മാനി
മനാമ: ബഹ്‌റൈനില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കോട്ടയം പണമ്പുഴ സ്വദേശി സജുകുര്യ(55)നെയാണ് ഈമാസം 11 മുതല്‍ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
2007 മുതല്‍ ബഹ്‌റൈനിലുള്ള സജുകുര്യന്‍ ഇവിടെ സിയാം ഗ്രൂപ്പ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. റിഫയിലെ മജ് ലിസിലായിരുന്നു താമസം. ഇവിടെ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സജുകുര്യനെ കാണാതായത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സാബുകുര്യനും കുടുംബവും ബഹ്‌റൈനിലുണ്ട്.
സജുവിനെ കാണാനില്ലെന്നും ജോലിക്കെത്തിയിട്ടില്ലെന്നുമുള്ള വിവരം കമ്പനി അധികൃതര്‍ സാബുവിനെ വിളിച്ചറിയിച്ചിരുന്നതായി പത്‌നി സുപ്രഭാതത്തോട് പറഞ്ഞു.
റഫയിലെ താമസസ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. സാധാരണയായി എല്ലാ വെള്ളിയാഴ്ചയും ഇവര്‍
ചര്‍ച്ചില്‍ വരാറുണ്ടായിരുന്നുവെന്നും അവിടെ വെച്ച് കണ്ടു മുട്ടാറുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ആഴ്ചകളിലും ചര്‍ച്ചിലെത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.
സജുവിനെ കാണാതായ ഉടന്‍ കമ്പനി അധികൃതര്‍ ബഹ്‌റൈന്‍ പോലീസിലും നാട്ടില്‍ നിന്നുള്ള ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കിയിട്ടുണ്ട്.
സജുവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +973 3928 8072 എന്ന നമ്പറിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."