HOME
DETAILS

ആണവ കരാറിലെ യു.എസ് പിന്‍മാറ്റം: ലോകത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന് റഷ്യ

  
backup
October 22 2018 | 20:10 PM

%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae

 

മോസ്‌കോ: ആണവായുധ നിയന്ത്രണ കരാറില്‍ നിന്നുള്ള യു.എസിന്റെ പിന്മാറ്റം ലോകത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള ശ്രമം അപകടകരമാണെന്നും കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ റഷ്യ തയാറാണെന്നും പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
കരാറിനെ തകര്‍ക്കാന്‍ യു.എസ് നേരത്തെയും ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഉടമ്പടയില്‍ നിന്നുള്ള പിന്‍വാങ്ങാനുള്ള യു.എസ് നീക്കം ആശങ്കയുണ്ടാക്കുന്നതാണ്. ആണവായുധ ആക്രമണം നടത്തുമെന്ന് യു.എസ് ഭീഷണിപ്പെടുത്തുകയാണെങ്കില്‍ തങ്ങള്‍ ആദ്യം ആക്രമണം നടത്തില്ലെന്ന് പെസ്‌കോവ് പറഞ്ഞു. 1987ല്‍ ധാരണയിലെത്തിയ കരാറിലെ വ്യവസ്ഥകള്‍ റഷ്യ ലംഘിച്ചുവെന്നുള്ള യു.എസ് വാദങ്ങളെ അദ്ദേഹം നിരസിച്ചു.
അതിനിടെ യു.എസ് സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബാള്‍ട്ടന്റെ റഷ്യന്‍ പര്യടനം ആരംഭിച്ചു. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിലെ അന്തിമ തീരുമാനം അദ്ദേഹത്തിന്റെ സന്ദര്‍ശനം പൂര്‍ത്തീകരണത്തോടെയുണ്ടാകും. റഷ്യയുടെ ഉന്നത പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെങ്കിലും പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ കണ്ടുമുട്ടില്ല.
ശീതയുദ്ധകാലത്ത് യു.എസും റഷ്യയും തമ്മില്‍ ധാരണയിലെത്തിയ ആണവ കരാറില്‍ (ഐ.എന്‍.എഫ്) നിന്ന് പിന്‍വാങ്ങുമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചത്. റഷ്യയുടെ ഭാഗത്തുനിന്ന് കരാര്‍ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസിന്റെ മുന്നറിയിപ്പ്. മുന്‍ യു.എസ് പ്രസിഡന്റ് റൊനാള്‍ഡ് റീഗണും സോവിയറ്റ് നേതാവ് മിഖായെല്‍ ഗോര്‍ബച്ചേവും തമ്മില്‍ 1987ല്‍ ആണ് കരാറില്‍ ഒപ്പുവച്ചത്.
കാരാറിലെ ധാരണയനുസരിച്ച് ഹ്രസ്വ, ദീര്‍ഘദൂര ആണവായുധങ്ങളുടെ ഉപയോഗവും നിര്‍മാണവും ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഐ.എന്‍.എഫ് ഉടമ്പടിയിലെ തീരുമാനങ്ങള്‍ റഷ്യ ലംഘിക്കുന്നുണ്ടെന്ന് 2014ല്‍ ബറാക് ഒബാമ ആരോപിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂനിയന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഉടമ്പടിയില്‍നിന്ന് പിന്‍വാങ്ങാന്‍ അദ്ദേഹം തയാറായില്ല.
കരാറില്‍ നിന്നുള്ള പിന്‍മാറ്റം ലോകത്ത് വീണ്ടും ആയുധ മത്സരത്തിലേക്ക് നയിക്കുമെന്നായിരുന്നു യൂനിയന്റെ വിലയിരുത്തല്‍. മധ്യദൂര മിസൈലായ എസ്.എസ്.സി നിര്‍മാണത്തോടെ റഷ്യ കരാര്‍ ലംഘിച്ചുവെന്നാണ് യു.എസ് ആരോപണം. നാറ്റോ രാജ്യങ്ങളിലേക്ക് ആണവാക്രമണങ്ങള്‍ നടത്താന്‍ ഇതിലൂടെ സാധ്യമാവും. ഈ മിസൈല്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago