HOME
DETAILS
MAL
ഫലസ്തീനിയെ ഇസ്റാഈല്‍ വെടിവച്ചുകൊന്നു
backup
October 22 2018 | 20:10 PM
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയെ ഇസ്റാഈല്‍ സൈന്യം വെടിവച്ചുകൊന്നു. ഇസ്റാഈല്‍ സൈനികനെ കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഹെബ്രോണ്‍ സ്വദേശിയായ മുഹമ്മദ് ആരിഫ് റെഫായ്യ അല്‍ അത്രഷനെയാണ് കൊലപ്പെടുത്തിയത്. സൈനികനെ ഫലസ്തീനി അക്രമിച്ചതിനാല്‍ അദ്ദേഹത്തിന് നിസാര പരുക്കേറ്റെന്നും ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു സൈനികരാണ് വെടിവച്ചതെന്ന് ഇസ്റാഈല്‍ അറിയിച്ചു.
ഒക്ടോബര്‍ 15ന് സമാനമായ ആരോപണം ഉന്നയിച്ച് വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയെ സൈന്യം കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."