അയിത്തം ആധുനിക കേരളത്തിന് അപമാനമാണ്: ഹമീദ് വാണിയമ്പലം
ഗോവിന്ദാപുരം: അയിത്ത പ്രശ്‌നം രാഷ്ട്രീയപാര്‍ട്ടികളുടെ വാക്കുകള്‍ പൊലിസ് ഏറ്റുപറയുന്നുവെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഗേവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കുവാനെത്തിയതായിരുന്നു അദ്ദേഹം. അയിത്തം കൃത്യമായി നടക്കുന്നുണ്ടെന്ന് നേരില്‍ അനുഭവിക്കുന്ന പാവങ്ങള്‍ പറഞ്ഞിട്ടും ഇല്ലെന്ന് പൊലിസ് പറയുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകള്‍ മാത്രമാണ്.
ഉയര്‍ന്ന ജാതിയും, താഴ്ന്നജാതിവിഭാഗക്കാരും തമ്മിലുള്ള വിവേചനത്തിന് പ്രധാന ഉത്തരവാദി അറുപത് വര്‍ഷമായി ഭരിക്കുന്ന കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളാണ്. കുടിക്കുന്ന ജലത്തിലും ചായക്കടകളിലുമെല്ലാം നിലനില്‍ക്കുന്ന അയിത്തം ആധുനിക കേരളത്തിന് അപമാനമാണ്. ഇതിനെല്ലാം ഇരകള്‍ ദലിതുകളായതിനാല്‍ ഇവക്കെതിരേ ബന്ധപെട്ട വകുപ്പുകളും മൗനത്തിലാണ്.
ഗ്രാമസഭകളില്‍ പോലും ദലദിതുകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാറില്ല.
രാഷ്ട്രീയപാര്‍ട്ടികള്‍ പന്തിഭോജനം നടത്തിയതുകൊണ്ട് അയിത്തം ഇല്ലാതാകില്ല. ക്രിയാത്മകമായ നടപടികളാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അദ്ദേഹം പറഞ്ഞു.
ശശി പന്തളം, കെ.സി. നാസര്‍, അജിത് കൊല്ലങ്കോട്, കരീം പറളി, ജന്നത്ത് ഹുസൈന്‍, പ്രദീപ് നെന്മാറ, ജലാലുദ്ദീന്‍, കൃഷ്ണന്‍കുട്ടി, താജുദ്ദീന്‍ മുഹമ്മദ് ഹനീഫ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."