HOME
DETAILS

കന്യാസ്ത്രീക്ക് പീഡനം: പ്രത്യേക കോടതി വേണമെന്ന് മുഖ്യമന്ത്രിയോട് ആക്ഷന്‍ കൗണ്‍സില്‍

  
backup
October 22 2018 | 20:10 PM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%aa

 

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ ഫലപ്രദമായ നടത്തിപ്പിനായി പ്രത്യേക കോടതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ബിഷപ്പിനെതിരായ കേസിന്റെ അന്വേഷണവും തുടര്‍ന്നുള്ള കോടതി നടപടികളും ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും നടത്തണം. കേസിലെ കന്യാസ്ത്രീക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരേ ഒട്ടേറെ കുപ്രചാരണങ്ങളുമായി പി.സി ജോര്‍ജ് എം.എല്‍.എ അടക്കമുള്ള നിരവധി ഉന്നതര്‍ രംഗത്തുവന്നിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ടവരും മറ്റുമായ സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിയടക്കമുള്ള എല്ലാവിധ ശ്രമങ്ങളും ഇവര്‍ നടത്തുന്നതായി മനസിലാക്കുന്നു. അത്തരത്തില്‍ ബിഷപ്പ് ഫ്രാങ്കോ എന്ന പ്രതിക്കനുകൂലമായി കേസ് ദുര്‍ബലപ്പെടുത്തുവാന്‍ നടക്കുന്ന ശ്രമങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. ഇത് തടയാന്‍ വേണ്ട നടപടികള്‍ പൊലിസിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നും സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
ജലന്ധര്‍ രൂപതയിലെ കുര്യാക്കോസ് കാട്ടുതറ എന്ന വൈദികന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണം. ഈ വൈദികന്‍ ഇതിനു മുന്‍പ് ജലന്ധര്‍ രൂപതയിലെ ഒരു ഇടവക വികാരിയും കന്യാസ്ത്രീ സമൂഹത്തിന്റെ റെക്ടറുമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് അനുകൂലമായി നിര്‍ണായകമായ സാക്ഷിമൊഴികള്‍ പൊലിസിനു കൊടുക്കുകയും പരസ്യമായി മാധ്യമങ്ങളില്‍ ബിഷപ്പിനെതിരേ രംഗത്തുവരികയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ തരംതാഴ്ത്തി ഒരു റസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി ജലന്ധര്‍ രൂപതയില്‍ താമസിപ്പിച്ചുവരികയായിരുന്നു. അദ്ദേഹത്തിന്റെ കാര്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ആളുകളെവിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാരോട് പറഞ്ഞതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങളും ദുരൂഹതകളും നീക്കുന്നതിനായി മൃതദേഹം പൊലിസ് അകമ്പടിയോടെ കേരളത്തിലെത്തിക്കണമെന്നും ഇവിടെത്തന്നെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നു അഭ്യര്‍ഥിക്കുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും അവരോടൊപ്പം നിന്നവരുടെയും ജീവന് ഭീഷണിയുള്ളതിനാല്‍ ഇവരുടെയും ബന്ധുക്കളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോലി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  23 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago