ഗോഖലെ കല്ലടത്തൂര്‍ റോഡ് തകര്‍ന്നു
ആനക്കര: കല്ലടത്തൂര്‍ ഒതളൂര്‍ റോഡിന് ശാപമോക്ഷമായില്ല. ഗോഖലെ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റോഡാണിത്. വര്‍ഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡില്‍ മഴ തുടങ്ങിയതോടെ വെള്ളം കെട്ടിനിന്ന് ഇരുചക്രവാഹനകാര്‍ക്ക് ഭീഷണിയാകുന്നു. പട്ടിത്തറ പഞ്ചായത്തില്‍പ്പെട്ട റോഡിന്റെ ഗോഖല സ്‌കൂളിന് സമീപമാണ് കൂടുതല്‍ തകര്‍ന്ന് കിടക്കുന്നത്.
ഗോഖലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള പാതയില്‍ റോഡില്‍ കുണ്ടും കുഴിയും മൂലം മഴവെള്ളം കെട്ടി നിന്ന് യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലേ ഭീഷണിയാകുന്നു. മൈനോറിറ്റി കോളജ് , ഗോഖലെ ഹൈസ്‌കൂള്‍, വിവിധ പാരലല്‍ ട്യൂഷന്‍ സെന്ററുകള്‍ മലമക്കാവ്, അരീക്കാട് ഭാഗത്തേക്കുള്ള വഴിയാത്രക്കാരും ഇത് മൂലം ദിനംപ്രതി ദുരിതമനുഭവിക്കുകയാണ്.
രാവിലെ മുതല്‍ തന്നെ പഠനത്തിന്നായി പുറപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ അഴക്കു വെള്ളം തെറിക്കുന്നത് മൂലം വളരെ പ്രയാസങ്ങളാണ് അനുഭവപ്പെടുന്നത്.
ബൈക്ക് യാത്രക്കാര്‍ ഈ കുണ്ടും കുഴിയിലും വീണു അവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നാശം വിതക്കുന്നു. സ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും വിട്ടു കൂട്ടമായി സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ദിവസവും ഇതിന്റെ കാഠിന്യം അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."