എസ്.എസ്.എല്‍.സി എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദനം
പാലക്കാട്: ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.സി പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടി വിജയിച്ച പാലക്കാട് ഡി.ഇ.ഒയുടെ കീഴിലുള്ള സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 602 വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.
എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 400, ഹയര്‍ സെക്കന്‍ഡറിയില്‍ 200, വി.എച്ച്.എസ്.സി രണ്ട് വീതം വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മെമന്റോ നല്‍കി.
ആദ്യഘട്ടത്തില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അര്‍ഹരായവരെയാണ് അനുമോദിച്ചത്. ജൂണ്‍ 13ന് ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകള്‍ക്ക് കീളിലുളള സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അര്‍ഹരായ വിദ്യാര്‍ഥികളെ ആദരിക്കും.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന 'വിജയോത്സവം 2017' പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ ബിനുമോള്‍, പി.കെ. സുധാകരന്‍, ബിന്ദുസുരേഷ്, എ. ഗീത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."