ചിദംബരത്തിന്റെ അറസ്റ്റ് അപമാനിക്കാനല്ല, അഴിമതി തടയാന്‍; തെളിവുകള്‍ കൈവശമുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്
ന്യൂഡല്‍ഹി: പി. ചിദംബരത്തിന്റെ അറസ്റ്റ് അപമാനിക്കാനല്ലെന്നും അഴിമതി തടയാനാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സുപ്രിം കോടതിയെ അറിയിച്ചു. ചിദംബരത്തിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് പ്രതിവാദവുമായി ഇ.ഡി കൗണ്‍സില്‍ രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം കോടതിയില്‍ ചിദംബരത്തിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്വി ഓരോ സെക്കന്റിലും ഓരോ മണിക്കൂറിലും അദ്ദേഹത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വാദിച്ചിരുന്നു. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് കുടുംബവും ആരോപിച്ചു. അദ്ദേഹത്തിനെതിരേ ആരോപിക്കുന്ന ഏതെങ്കിലും ഒരു കാര്യത്തിലെങ്കിലും തെളിവ് ഹാജരാക്കാമോ എന്ന് വെല്ലുവിളിച്ച് മകന് കാര്‍ത്തി ചിദംബരവും രംഗത്ത് വന്നിരുന്നു.
ഇതിനെല്ലാമുള്ള മറുപടിയെന്നോണമാണ് ഇന്ന് കോടതിയില്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രതികരണമുണ്ടായത്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ പല ബാങ്കുകളിലായുള്ള അക്കൗണ്ട് വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും അത് മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നും ബന്ധപ്പെട്ടവര്‍ക്ക് അത് കൈമാറുമെന്നും വ്യക്തമാക്കി. നിയമപ്രകാരം പ്രസ്തുത അതോരിറ്റിയ്ക്ക് കൈമാറുമെന്നും ഇ.ഡി തലവന്‍ മേത്ത പറഞ്ഞു. അപ്പീലിന്മേലുള്ള വാദം നാളെയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."