ഇന്ന് തീപാറും പോരാട്ടങ്ങള്‍
ലണ്ടന്‍: ചെറിയൊരിടവേളക്ക് ശേഷം ഇന്ന് മുതല്‍ വീണ്ടും ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ആരവങ്ങള്‍. രാത്രി 10.25നാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക്കും ഗ്രീസില്‍ നിന്നുള്ള എ.ഇ.കെ ഏതന്‍സ് എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും.
ഈയിടെയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ബയേണിന് ഇന്നത്തേത് ജീവന്‍മരണ പോരാട്ടമായിരിക്കും. ബുണ്ടസ് ലിഗയില്‍ ബയേണിന്റെ പ്രകടനം ദയനീയമായി തുടരുകയാണ്. സീസണിലെ മോശം പ്രകടനം കാരണം ബയേണ്‍ ബുണ്ടസ് ലിഗയില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. ചാംപ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തില്‍ ബെന്‍ഫിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബയേണിന് രണ്ടാം മത്സരത്തില്‍ ഡച്ച് ക്ലബായ അയാക്‌സിനെതിരേ സമനില വഴങ്ങേണ്ടി വന്നു.
അയാക്‌സ്, ബെന്‍ഫിക്ക, എ.ഇ.കെ, ബയേണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഇ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ബയേണുള്ളത്. ഗ്രൂപ്പില്‍ ചെറിയ ടീമുകളായിരുന്നിട്ടും ബയേണിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഗ്രൂപ്പിലെ സ്ഥാനം മെച്ചപ്പെടുത്താന്‍ ബയേണിന് കഴിയൂ. അതേ സമയം എ.ഇ.കെ പോയിന്റൊന്നുമില്ലാതെ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ സ്വിസ് ക്ലബായ യങ് ബോയ്‌സും വലന്‍സിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. യുവന്റസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പിലാണ് വലന്‍സിയയും യങ് ബോയ്‌സും ഉള്ളത്. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനത്ത് യുവന്റസും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമാണുള്ളത്.
ഗ്രൂപ്പ് ഇ യിലെ ടീമുകളായ ബെന്‍ഫിക്കയും അയാക്‌സും തമ്മിലാണ് മറ്റൊരു മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് അയാക്‌സ്. ബെന്‍ഫിക്കക്കെതിരേ ജയം തുടര്‍ന്ന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് അയാക്‌സ്.
ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ചെക്ക് റിപ്പബ്ലിക് ക്ലബായ ലെസനും തമ്മില്‍ ഏറ്റുമുട്ടും. പുതിയ സീസണില്‍ ഗതികിട്ടാതെ ഉലയുന്ന റയലിന് ഇന്നത്തെ മത്സരം നിര്‍ണായകമാകും. എതിരാളികള്‍ നിസാരക്കാരാണെങ്കിലും റയലിന് ഇന്നത്തെ മത്സരത്തില്‍ നെഞ്ചിടിപ്പ് കൂടും. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന് ഇന്നത്തെ മത്സരത്തില്‍ സമനിലയും ഭീഷണിയായേക്കും.
മൂന്നാം സ്ഥാനത്തുള്ള റോമയും സി.എസ്.കെ.എ മോസ്‌കോയും റയലിന് ഭീഷണിയായി ഗ്രൂപ്പിലുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും യുവന്റസും തമ്മിലുള്ള മത്സരമായിരിക്കും ഇന്നത്തെ മറ്റൊരു ക്ലാസിക്. യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ തന്റെ ആദ്യ കളിമൈതാനമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുനൈറ്റഡിനെ നേരിടുന്നത് ചര്‍ച്ചയാകും. ഗ്രൂപ്പ് എച്ചിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് യുവന്റസും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. യുനൈറ്റഡ് തോല്‍ക്കുകയും വലന്‍സിയ ജയിക്കുകയും ചെയ്താല്‍ യുനൈറ്റഡിന്റെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന് മാറ്റമുണ്ടാകും. ഇത് ടീമിന് പുറത്തേക്കുള്ള വഴി തെളിയിക്കും. ഈയിടെയായി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൂടെ കടന്ന് പോകുന്ന യുനൈറ്റഡിന്റേത് ജീവന്‍മരണ പോരാട്ടമായിരിക്കും. യുനൈറ്റഡിന് മാനം കാക്കണമെങ്കില്‍ ഇന്നത്തെ പോരാട്ടത്തില്‍ യുവന്റസിനെ പരാജയപ്പെടുത്തുക തന്നെ വേണ്ടിവരും.
മറ്റൊരു മത്സരത്തില്‍ ഹോഫന്‍ഹെയിമും ലിയോണും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ജിയില്‍ സി.എസ്.കെ.എ മോസ്‌കോയും റോമയും തമ്മിലാണ് മറ്റൊരു മത്സരം. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള റോമക്ക് ഇന്ന് ജയിച്ചേ തീരൂ എന്ന അവസ്ഥയാണ്. ഗ്രൂപ്പ് എഫില്‍ ഷാക്തറും ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മിലാണ് മത്സരം.
ഹോം ഗ്രൗണ്ടിലാണ് ഷാക്തര്‍ സിറ്റിയെ നേരിടുന്നത്. മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് സിറ്റിയുള്ളത്. നാലു പോയിന്റുള്ള ലിയോണാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഗ്രൂപ്പിലെ സ്ഥാനം നിലനില്‍ക്കണമെങ്കില്‍ സിറ്റിക്ക് ഇന്ന് ഷാക്തറിനെതിരേ ജയിച്ചേ തീരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."