അനുയാത്ര കാമ്പയിന് അംബാസിഡര്‍മാരെ പ്രഖ്യാപിക്കുന്ന ചടങ്ങ് 12 ന്
തിരവുനന്തപുരം: കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കാമ്പയിനാണ് അനുയാത്ര 22 അനുബന്ധ പദ്ധതികളടങ്ങിയ അനുയാത്ര കാമ്പയിന്, അംഗപരിമിതരുടെ അവകാശങ്ങളില്‍ അധിഷ്ഠിതമായ സമഗ്ര ജീവിതചക്ര സമീപനമാണ് സ്വീകരിച്ചിട്ടുളളത്.
കാമ്പയിന്റെ ഭാഗമായ അനുബന്ധപദ്ധതികള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നു. സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്ന അനുയാത്ര കാമ്പയിന്റെ ഔദ്യോഗിക നിര്‍വ്വഹണോദ്ഘാടനം ഇന്ത്യന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹമീദ് അന്‍സാരി 12-ാം തീയതി വൈകുന്നേരം 3.30ന് ടാഗോര്‍ തീയറ്ററില്‍ നിര്‍വ്വഹിക്കും.
ഗവര്‍ണ്ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, എം.എല്‍.എ വി.എസ്. ശിവകുമാര്‍, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
മാജിക് പരിശീലനം നേടിയ 23 ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളായിരിക്കും കാമ്പയിന്റെ അംബാസിഡര്‍മാര്‍.
പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള ദി അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസില്‍ എംപവര്‍ എന്ന് നാമകരണം ചെയ്ത പരിപാടിയിലൂടെ കഴിഞ്ഞ ഫെബ്രുവരി 7 മുതല്‍ പരിശീലനം നേടിവന്ന ഈ കുട്ടികളുടെ മാജിക് പരിപാടിയുടെ അരങ്ങേറ്റവും ഇവരെ അനുയാത്രയുടെ അംബാസിഡര്‍മാരായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."