HOME
DETAILS
MAL
പൊലിസ് നടപടി തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം എം.വി ഗോവിന്ദന്
backup
August 02 2016 | 20:08 PM
പയ്യന്നൂര്‍: ധനരാജ് വധക്കേസില്‍ ഏഴാം പ്രതിയെ പിടികൂടി വിട്ടയച്ച പൊലിസ് നടപടി തിരുത്തിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദന്. കുന്നരുവില്‍ സി.പി.എം പ്രവര്ത്തകന് ധനരാജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടന്നാക്രമണം നടത്തിയപ്പോഴൊക്കെ പാര്‍ട്ടി അതിനെ ഫലപ്രദമായി പ്രതിരോധിച്ചിട്ടുണ്ട്. ഇനി പ്രതിരോധിക്കുകയും ചെയ്യും. ഇതു തന്നെയാണ് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞത്. സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ തെറ്റല്ല. അതിനു നിയമപരമായ അംഗീകാരം ലഭിച്ചുവെന്നും ഗോവിന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."