മാനവരാശിയുടെ വിമോചനത്തിന് പരിഹാരം ഖുര്‍ആന്‍: ജിഫ്രി തങ്ങള്‍
ദുബൈ: മനുഷ്യരാശി ഇന്ന് നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം വിശുദ്ധ ഖുര്‍ആന്‍ മുറുകെ പിടിച്ച് ജീവിക്കലാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുബൈ ഇന്റര്‍നാഷനല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍.
മനുഷ്യര്‍ നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം സ്രഷ്ടാവ് അവതരിപ്പിച്ച അന്ത്യവേദത്തിലുണ്ട്. അവയുടെ അന്തസത്ത ഉള്‍ക്കൊള്ളാനും സാഹോദര്യം ഊട്ടിയുറപ്പിച്ച് ജീവിക്കാനും നാം സന്നദ്ധരാകണം - അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്മാന് ഡോ. സഈദ് ഹാരിബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായി. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസലാം ബാഖവി പ്രഭാഷണം നടത്തി. യു.എ.ഇ സുന്നി കൗണ്‍സില്‍,കെ.എം.സി.സി നേതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."