HOME
DETAILS

ആമസോണിന് പൊള്ളുമ്പോള്‍

  
backup
August 28 2019 | 21:08 PM

amazon-rain-forest-faces-huge-threat

 

ആമസോണ്‍ കാടുകള്‍

ഭൂമിയുടെ ശ്വാസകോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്. ബ്രസീല്‍, ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, വെസ്വേല, പെറു, ഫ്രഞ്ച് ഗയാന, സുരിനേം എന്നിങ്ങനെ ഒമ്പത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ചു കിടക്കുന്നത്. ലോകത്തെ ഏറ്റവും വിസ്തൃതമായ ഉഷ്ണമേഖലാ മഴക്കാട് എന്ന ബഹുമതിയും ആമസോണിനുണ്ട്.
70 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആകെ വിസ്തൃതി. 55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോണ്‍ വനമേഖലയുടെ വിസ്തൃതിയായി കണക്കാക്കിയിട്ടുള്ളത്. ആമസോണിന്റെ 60 ശതമാനം വനഭൂമിയും ബ്രസീലിലാണുള്ളത്. പെറുവില്‍ പതിമൂന്നുശതമാനവും കൊളംബിയയില്‍ പത്തു ശതമാനവും മറ്റു രാജ്യങ്ങളിലായി ബാക്കി പതിനേഴ് ശതമാനവും വ്യാപിച്ച് കിടക്കുന്നു.
പണ്ടു കാലത്ത് ആമസോണ്‍ നദി ഒരു തടാകതമായിരുന്നെന്നും ഹിമയുഗത്തില്‍ അതുനദിയായി കിഴക്കോട്ടൊഴുകാന്‍ തുടങ്ങിയതോടുകൂടിയാണ് ആമസോണ്‍ നദിക്കരയില്‍ വൃക്ഷങ്ങള്‍ തഴച്ചു വളര്‍ന്നതും അനേകം ജീവികളുടെ ആവാസകേന്ദ്രമായി മാറിയതും. ലോകത്തിലെ മഴക്കാടുകളില്‍ പകുതിയും ആമസോണിലാണ് സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ നദിയുടെ ഇരുകരയിലുമായി വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ മഴക്കാട് ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും കൈയ്യടക്കിവച്ചിട്ടുണ്ട്. നമ്മുടെ ഭൂമിയിലെ പക്ഷികളില്‍ മൂന്നില്‍ ഒരു ഭാഗവും സസ്തനികളില്‍ രണ്ടില്‍ ഒരു ഭാഗവും ആമസോണിലാണെന്നാണ് പല പഠനങ്ങളിലും സൂചിപ്പിച്ചിട്ടുള്ളത്.


ജൈവ വൈവിധ്യം

പതിനാറായിരത്തിലേറെ വ്യത്യസ്ത സ്പീഷീസുകളില്‍പ്പെട്ട മുപ്പത്തൊമ്പതിനായിരത്തോളം കോടി വൃക്ഷങ്ങളും അത്രത്തോളം വരുന്ന ജന്തുവൈവിധ്യത്താലും സമ്പന്നമാണ് ആമസോണ്‍ മഴക്കാട്. 25 ലക്ഷം പ്രാണി സ്പീഷിസുകളും രണ്ടായിരത്തിലേറെ പക്ഷികളും കാണപ്പെടുന്നുണ്ട്. ഇതില്‍ 4000 വിഭാഗം സസ്യങ്ങള്‍, 2200 മീനുകള്‍, 1294 പക്ഷികള്‍ 427 വിഭാഗം സസ്തനികള്‍, 428 വിഭാഗം ഉഭയ ജീവികള്‍, 378 വിഭാഗം ഉരഗങ്ങള്‍ എന്നിവ ശാസ്ത്രീയമായി വര്‍ഗീകരിച്ചിട്ടുണ്ട്. അഞ്ചരക്കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആമസോണ്‍ മഴക്കാടിന്റെ കഴിഞ്ഞ ഇരുപതിനായിരം വര്‍ഷം കൊണ്ട് വിവിധ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നുണ്ട്. സഹാറ മരുഭൂമിയില്‍നിന്ന് പ്രതിവര്‍ഷം ആമസോണിലേക്കെത്തുന്നത് ഏതാണ്ട് 500 ലക്ഷം ടണ്‍ പൊടി പടലങ്ങളാണ്. നാസയുടെ കാലിപ്‌സോ ഉപഗ്രഹം നടത്തിയ പഠനത്തിനു സഹാറയില്‍ നിന്നും പറന്നെത്തുന്ന പൊടിപടലങ്ങളെക്കുറിച്ച് പുറംലോകമറിയുന്നത്. ഈ പൊടിപടലങ്ങളില്‍ വന്‍ തോതില്‍ അടങ്ങിയിട്ടുള്ള ഫോസ്ഫറസ് സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നുണ്ട്. എന്നാല്‍ അത്രയും അളവ് ഫോസ്ഫറസ് ഓരോവര്‍ഷവും ആമസോണ്‍ നദിയിലെ പ്രളയത്തില്‍ ഒലിച്ചു പോകുന്നുണ്ട്.


മഴക്കാടുകളും
വര്‍ഗീകരണവും

ഭൂമധ്യ രേഖയ്ക്കു സമീപത്തുള്ള പ്രദേശങ്ങളിലാണ് ലോകത്തിലെ പ്രധാന മഴക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്. മഴക്കാടുകളെ ഉഷ്ണ മേഖല മഴക്കാടുകള്‍, സമശീതോഷ്ണ മേഖല മഴക്കാടുകള്‍ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഉഷ്ണ മേഖല മഴക്കാടുകളില്‍ നേര്‍ത്ത ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ സമശീതോഷ്ണ മേഖല മഴക്കാടുകളില്‍ തണുത്ത കാലാവസ്ഥയായിരിക്കും. ഉഷ്ണ മേഖല മഴക്കാടുകളില്‍ 88 ശതമാനത്തോളം നീരാവിയുടെ അംശമുള്ളതിനാല്‍ വര്‍ഷം മുഴുവന്‍ ചെറിയ രീതിയ മഴലഭിക്കും. സമശീതോഷ്ണ മേഖല മഴക്കാടുകളിലെ സസ്യങ്ങള്‍ക്ക് ഉഷ്ണ മേഖലയെ അപേക്ഷിച്ച് ആയുസ്സ് കൂടുതലായിരിക്കും. ഉഷ്ണ മേഖല മഴക്കാടുകളില്‍ മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷ വൈവിധ്യം കൂടുതലാണ്. ഒരു ഹെക്ടര്‍ പ്രദേശത്ത് തന്നെ നൂറ്റമ്പതിലേറെ വൃക്ഷ ഇനങ്ങള്‍ കാണപ്പെടാറുണ്ട്. വീതി കൂടി ഇലകള്‍ ഇവിടെയുള്ള മരങ്ങളുടെ പ്രത്യേകതയാണ്.


ആമസോണിലെ കാട്ടുതീ

ഓരോ വര്‍ഷവും അനേകം കാട്ടുതീകള്‍ ആമസോണിനെ വിഴുങ്ങാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കാട്ടു തീ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി മാറിയതിന് കാരണം മുന്‍ വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ധനവാണ്. ആമസോണ്‍ മേഖലയുടെ അമ്പത് ശതമാനം പ്രദേശവും കടുത്ത പാരിസ്ഥിതിക വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കേയാണ് വലിയ കാട്ടു തീ ആമസോണിനെ വിഴുങ്ങിത്തുടങ്ങിയത്. ഈ വര്‍ഷം ബ്രസീലില്‍ രേഖപ്പെടുത്തിയത് എഴുപതിനായിരത്തിലേറെ കാട്ടു തീകളാണ്. ഇതില്‍ ആമസോണ്‍ മേഖലയിലാണ് പകുതിയിലേറെയുമുണ്ടായത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ആമസോണ്‍ മേഖലയില്‍ പത്തായിരത്തോളം കാട്ടു തീകളാണ്. കൃഷി ഭൂമി തയാറാക്കുന്നതിന്റെ ഭാഗമായി വനമേഖലയ്ക്ക് തീയിടുമ്പോഴാണ് ഇവയില്‍ പല വമ്പന്‍ കാട്ടുതീകളും ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ സ്വകാര്യലാഭത്തിനുവേണ്ടി മനപ്പൂര്‍വം കാടിന് തീയിടുന്നതാണെന്നാണ് ബ്രസീലിലെ പരിസ്ഥിതി സംരക്ഷകര്‍ ആവര്‍ത്തിക്കുന്നത്. ബ്രസീലിലെ സാവോ പോള പോലെയുള്ള നഗരങ്ങളില്‍ കടുത്ത പുകയില്‍ മുങ്ങി നില്‍ക്കുകയാണ്. പട്ടാപ്പകലില്‍ പോലും പുക വന്നുമൂടി രാത്രിയുടെ പ്രതീതി ഉളവാക്കുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരണ്ട കാലാവസ്ഥയും കൊടുംചൂടും കാട്ടു തീ പടരാനുള്ള അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. കാടുവെട്ടി തെളിക്കാനുള്ള അനുമതി നല്‍കുന്നതിലൂടെ ബ്രസീല്‍ സര്‍ക്കാരാണ് ആമസോണ്‍ തീ പിടുത്തത്തിന് പിന്നിലെ യഥാര്‍ഥ കാരണക്കാരെന്ന് കുറ്റപ്പെടുത്തുന്നവരുമുണ്ട്.
പ്രകൃതി സ്‌നേഹികളുടെ കണ്ണുകള്‍ ഇപ്പോള്‍ ആമസോണിലായിരിക്കും.നിയന്ത്രണ വിധേയമല്ലാത്ത കാട്ടു തീ മൂലം ഈ വര്‍ഷം പോലെ പല വര്‍ഷങ്ങളിലും ആമസോണ്‍ ദുരിതം അനുഭവിച്ചിട്ടുണ്ട്.1987 ല്‍ ആമസോണിലുണ്ടായ കാട്ട് തീയുടെ എണ്ണം 1,70,000 വരും.1991 മുതല്‍ 1994 വരെയുള്ള നാല് വര്‍ഷക്കാലം ആമസോണ്‍ മഴക്കാടുകള്‍ വന്‍ തോതില്‍ വെട്ടി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.1997 ലും 2016 ലും വമ്പന്‍ കാട്ടു തീ ആമസോണിനെ പുകയിച്ചിട്ടുണ്ട്.2001 മുതല്‍ 2012 വരെ പ്രതിവര്‍ഷം ശരാശരി പതിനാല് ലക്ഷം ഹെക്ടര്‍ വനങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

അപകടങ്ങളുടെ വിളനിലം

പൊതുവേ ശാന്തമെങ്കിലും എണ്ണമറ്റ അപകടങ്ങള്‍ ആമസോണില്‍ പതിയിരിപ്പുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞുവച്ചിട്ടുണ്ട്.ആമസോണില്‍ ജീവിക്കുന്ന വൈവിധ്യയിനം ജീവജാലങ്ങള്‍ക്ക് അവരുടെ നില നില്‍പ്പിനായി പ്രകൃതി കനിഞ്ഞു നല്‍കിയ വരമാണ് ഈ അപകടങ്ങള്‍.ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിലൊന്നായ അനക്കോണ്ട ആമസോണ്‍ വനങ്ങളില്‍ കാണപ്പെടുന്നു.ഇരയെ വിരിഞ്ഞു മുറുക്കിയാണ് അനക്കോണ്ട കൊലപ്പെടുത്താറുള്ളത്.ബുഷ് മാസ്റ്റര്‍ എന്ന അണലിയുടെ കടിയേറ്റ് ആമസോണില്‍ ഓരോ വര്‍ഷവും നിരവധി പേര്‍ മരണമടയാറുണ്ട്.പേ വിഷം പോലും പരത്താന്‍ കഴിവുള്ള വാമ്പയര്‍ വവ്വാലുകള്‍ ആമസോണിലെ അംഗമാണ്.ഒരൊറ്റ കടി കൊണ്ട് ദിവസം മുഴുവനും വേദന നല്‍കുന്ന ബുള്ളറ്റ് ഉറുമ്പുകള്‍,അപകടകാരികളായ പിരാന മീനുകള്‍,പുലിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ജാഗ്വാര്‍,ഷോക്കടിപ്പിക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക് ഈലുകള്‍,വിഷമുള്ള ബ്രസീലിയന്‍ വാണ്ടറിംഗ് ചിലന്തികള്‍,ഇരയെ പെട്ടെന്ന് കൊലപ്പെടുത്തുന്ന സൗത്ത് അമേരിക്കന്‍ റാറ്റില്‍ സ്‌നേക് എന്നിവ ആമസോണിലെ അപകടകാരികളാണ്.ആമസോണിലെ ഏറ്റവും അപകടകാരിയായി ഗവേഷകര്‍ കണക്കാക്കിയിട്ടുള്ളത്.പോയിസണ്‍ ഡാര്‍ട്ട് ഫ്രോഗിനെയാണ്.നീല,ചുവപ്പ്,പച്ച,സ്വര്‍ണ്ണ നിറങ്ങളില്‍ കാണപ്പെടുന്ന ഈ തവളയുടെ വിഷത്തിന് മനുഷ്യനെ അതി വേഗത്തില്‍ കൊല്ലാന്‍ സാധിക്കും.ഗോള്‍ഡന്‍ പോയിസണ്‍ ഡാര്‍ട്ട് ഫ്രോഗിന്റെ വിഷത്തിന് ഒരേ സമയം പത്ത് മനുഷ്യരെ കൊല്ലാനുള്ള ശേഷിയുണ്ട്.


ഗോത്രവര്‍ഗങ്ങളുടെ
സ്വന്തം ആമസോണ്‍

അഞ്ഞൂറ് വര്‍ഷം മുമ്പ് 60ലക്ഷം ഗോത്രവര്‍ഗക്കാര്‍ ആമസോണിലുണ്ടായിരുന്നു.ഇരുപതാം നൂറ്റാണ്ടോടെ അവരുടെ സംഖ്യ ഏറ്റവും താഴ്ന്ന നിലയിലെത്തി.ഇവരുടെ വീടും ലോകവും ആമസോണ്‍ ആണെന്നാണ് സത്യം.ഗോത്ര വര്‍ഗക്കാരടക്കം ഏതാണ്ട് മൂന്നരക്കോടി ജനങ്ങള്‍ ആമസോണിനെ ആശ്രയിച്ചു കഴിയുന്നുണ്ടെന്നാണ് കണക്ക്.ആമസോണിലെ ഗോത്രവര്‍ഗക്കാരുടെ സംരക്ഷണത്തിനായി നാഷനല്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍(ഫുനൈ)എന്ന സംഘടന 1967 മുതല്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.സംഘടനയുടെ പ്രവര്‍ത്തന ഫലമായി ഇന്ന് ഗോത്രവര്‍ഗക്കാരുടെ എണ്ണം മൂന്നരലക്ഷത്തിലേറെയായിട്ടുണ്ട്.അഞ്ഞൂറോളം ഗോത്രവര്‍ഗക്കാര്‍ ഇന്ന് ആമസോണില്‍ ജീവിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്.ഇതില്‍ പത്തിലൊന്ന് വര്‍ഗവും ബാഹ്യ ലോകവുമായി യാതൊരു ബന്ധവും
പുലര്‍ത്താറില്ല.

മഴ വരും എല്ലാം
ശരിയാകും

പത്തായിരം ചതുരശ്രകിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ആമസോണ്‍ കാടുകളിലെ അഗ്നിബാധയ്ക്ക് പൂര്‍ണശമനം ലഭ്യമാകണമെങ്കില്‍ ശക്തമായ മഴ തന്നെ വേണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. നിലവില്‍ നടക്കുന്ന അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ ചെറിയ രീതിയില്‍ കാട്ടുതീ ഇല്ലാതാക്കാനും പുതിയതായി തീ പടരുന്നത് തടയാനും മാത്രമേ ഉപകരിക്കുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. 2 മണിക്കൂര്‍ നേരം തുടര്‍ച്ചയായി 20 മില്ലിമീറ്റര്‍ മഴ ലഭിച്ചാല്‍ മാത്രമേ ചെറിയ കാട്ടു തീ പോലും അണയുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. ആമസോണിന്റെ തൊണ്ണൂറോളം ഭാഗങ്ങളില്‍ ശക്തമായ തീ പിടിത്തം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ ആമസോണ്‍ വനമേഖലയിലേക്ക് മഴ പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുള്ളത്. മഴ ശക്തമാകണമെങ്കില്‍ ഒക്ടോബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്ന് അര്‍ഥം.

ബഹിരാകാശത്തുനിന്ന്
നാസ

ആമസോണ്‍ കാടുകളില്‍ തീ പടരുന്ന ചിത്രം ഇതിനോടകം നാസ പങ്കുവച്ചിട്ടുണ്ട്. ബഹിരാകാശത്ത് നിന്നു കാണാവുന്ന ബ്രസീലിന്റെ വടക്കന്‍ സംസ്ഥാനമായ റോറെയ്മയുടെ ഇരുണ്ട ചിത്രം നാസ ദിവസങ്ങള്‍ക്കുമുമ്പ് പുറത്തുവിട്ടിരുന്നു. ആമസോണിലെ തീ പിടിത്തം തുടരുകയാണെങ്കില്‍ അത് ആഗോള താപനം വര്‍ധിക്കാന്‍ കാരണമാകും. മാത്രമല്ല അത്രയും വിസ്തൃതിയില്‍ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ലോകത്തിലെ ജീവജാലങ്ങള്‍ക്കു ഭീഷണിയായി തീരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  31 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  5 hours ago