HOME
DETAILS

ഖത്തര്‍ അനുഭാവം സഊദിയിലും സൈബര്‍ കുറ്റകൃത്യം അഞ്ച് വര്‍ഷം വരെ തടവ്, 30 ലക്ഷം റിയാല്‍ പിഴ

  
backup
June 09 2017 | 03:06 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%be%e0%b4%b5%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2-2

 

റിയാദ്: ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ നാലാം ദിവസവും അയവില്ലാത്ത നിലപാടുമായി സഊദി. പല തലങ്ങളില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുമ്പോഴും ഓരോ ദിനത്തിലും നിലപാട് കടുപ്പിക്കുകയാണ് സഊദി അറേബ്യ. ഖത്തറിനോട് അനുഭാവം പ്രകടിപ്പിക്കുകയും സഊദിയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഖത്തറിനെതിരേ സ്വീകരിച്ച നിലപാടുകളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് സഊദി അഭിഭാഷകന്‍ മുശറഫ് അല്‍ ഖശ്‌റമി വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഖത്തര്‍ അനുഭാവം പ്രകടിപ്പിക്കുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയിലാണ് വരിക. ഇത്തരക്കാര്‍ക്കും അഞ്ചു വര്‍ഷംവരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിന് നിയമത്തിലെ ആറാം വകുപ്പ് അനുശാസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് മുഖേനയോ മറ്റോ ഭീകര സംഘടനകള്‍ക്കു വേണ്ടണ്ടി വെബ്‌സൈറ്റ് നിര്‍മിക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കുക, ദേശീയ സുരക്ഷ, സമ്പദ്‌വ്യവസ്ഥ എന്നിവയെ ബാധിക്കുന്ന വിവരങ്ങള്‍ക്കായി അനധികൃതമായി വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് മുശറഫ് അല്‍ ഖശ്‌റമി പറഞ്ഞു.
നേരത്തെ യു.എ.ഇ ഖത്തര്‍ അനുകൂലികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  40 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago