റാബിക് സമസ്ത ഇസ്ലാമിക് സെന്റര്‍ ഹാദിയക്ക് ഫണ്ട് കൈമാറി
ജിദ്ദ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മദ്റസ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിന് വേണ്ടി റാബിക് സമസ്ത ഇസ്ലാമിക് സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്വരൂപിച്ച ഫണ്ടില്‍ നിന്നും ആദ്യഘടുവായ 280000 രൂപ ഹാദിയക്ക് കൈമാറി. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നടന്ന യോഗത്തില്‍ റാബിക് സമസ്ത ഇസ്ലാമിക് സെന്റര്‍ ചെയര്മാന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ദാറുല്‍ ഹുദ വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ധീന്‍ നദ്വി കൂരിയാടിനാണ് ഫണ്ട് കൈമാറിയത്.
ആന്ധ്രപ്രദേശ്, കര്‍ണാടക, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, ആസാം, കാശ്മീര്‍ സംസ്ഥാനങ്ങലില്‍ ഇപ്പോള്‍ 523 പ്രാഥമിക മദ്റസകള്‍ ഹാദിയ നടത്തി വരുന്നുണ്ട്. 24732 വിദ്യാര്‍ത്ഥികളും 827 അധ്യാപകരും 12 കോഡിനേറ്റര്‍മാരും 22 മുഫത്തിശുമാരും ഇതിന്റെ ഭാഗമായിട്ടുണ്ട്.യോഗത്തില്‍ റാബിക് സമസ്ത ഇസ്ലാമിക് സെന്റര്‍ നേതാക്കളായ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, ഹംസ ഫൈസി കാളികാവ്, അബ്ദുല്‍ ഖാദര്‍ പാങ്ങ്, കുഞ്ഞാക്ക തിരൂര്‍, അബ്ദുല്‍ കരീം പോത്ത്കല്ല്, സക്കീര്‍ നടുത്തൊടി, അബ്ദുറഊഫ് വിളയില്‍, നാസര്‍ ഫറോക്ക്, മുജീബ് പള്ളിക്കല്‍ബസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."