HOME
DETAILS
MAL
ഹജ് ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു
backup
August 29 2019 | 12:08 PM
ജിദ്ദ: കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഹജ് ടെര്‍മിനലിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നുവീണു. ഹജ് ടെര്‍മിനലില്‍ വാണിജ്യ ഏരിയയുടെ മേല്‍ക്കൂരയിലെ സീലിംഗ് ആണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. അപകടം ജിദ്ദ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല. സംഭവത്തില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനു കീഴിലെ പ്രത്യേക വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചതായും അതോറിറ്റി അറിയിച്ചു.
ഹജ് ടെര്‍മിലിന്റെ സീലിംഗ് തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങി യ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കു ന്നുണ്ട്. ഹജ് തീര്‍ഥാടകരുടെ മടക്ക യാത്ര
പുരോഗമിക്കുന്നതി നാല്‍ ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ് ടെര്‍മിനലില്‍ കടുത്ത തിരക്കാ ണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."