HOME
DETAILS
MAL
ജി.എസ്.ടി നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഡി.എം.കെ
backup
June 09 2017 | 03:06 AM
ചെന്നൈ:രാജ്യത്ത് ജി.എസ്.ടി നടപ്പാക്കുന്നത് മാറ്റി വയ്ക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടു. ജൂലൈ ഒന്നുമുതല്‍ പുതിയ നികുതി നയം രാജ്യത്ത് വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാ ജനങ്ങളിലും ഇതുസംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതുവരെ ജി.എസ്.ടി നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടത്. വ്യാപാരികളും മറ്റും ജി.എസ്.ടി നടപ്പാക്കുന്നതില്‍ അസംതൃപ്തരാണെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന് പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ അടിസ്ഥാനത്തില്‍ കനത്ത തിരിച്ചടി നേരിട്ട ജനങ്ങളുടെ മേല്‍ മറ്റൊരു തിരിച്ചടിയാണ് ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ കൊïുവരുന്നതെന്ന് സ്റ്റാലിന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."