HOME
DETAILS

പ്രളയം:സമസ്ത പുനരധിവാസ പദ്ധതി 'കലക്ഷന്‍ ഡേ' വെള്ളിയാഴ്ച്ച

  
backup
August 29 2019 | 15:08 PM

samastha-flood-collection-at-froday

 

കോഴിക്കോട്: നമ്മുടെ നാട് നേരിട്ട വലിയ പ്രളയം ദുരന്തത്തെ അതിജയിച്ചിക്കാന്‍ സമസ്തയും കൈ കോര്‍ക്കുന്നു. പ്രളയബാധിതരെ സഹായിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആവിഷ്‌കരിച്ച പുനരധിവാസ പദ്ധതിക്കായുള്ള 'കലക്ഷന്‍ ഡേ'യുടെ ഭാഗമായി വെള്ളിയാഴ്ച്ച ജുമഅ നിസ്‌കാരാനന്തരം പള്ളികളില്‍ നിന്ന് ധനസമാഹരണം നടത്തും. കേരളത്തിലും പുറത്തുമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ടവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സമസ്തയും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി ഒരുമിച്ചാണ് ഫണ്ട് സമാഹരിക്കുന്നത്. ഇന്ന് മുഴുവന്‍ പള്ളികളില്‍ വച്ചും പരമാവധി സാമ്പത്തിക സഹായങ്ങള്‍ ശേഖരിക്കാന്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും സംഘടനാ പ്രവര്‍ത്തകരും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂമിയും വീടും മറ്റു ജീവിതോപാധികളും നഷ്ടപ്പെട്ടവര്‍, ജീവന്‍ നഷ്ടപ്പെട്ടവര്‍, ഭാഗികമായി വീട് തകര്‍ന്നവര്‍, പരുക്കുപറ്റിയവര്‍, മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ തുടങ്ങിയവരുടെ സ്ഥിതിവിവരങ്ങള്‍ സമസ്ത ശേഖരിക്കുന്നുണ്ട്. തകര്‍ന്ന് പള്ളികളുടേയും മദ്‌റസകളുടേയും കണക്കും എടുക്കുന്നുണ്ട്. ഇതിനായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 108 ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നഷ്ടത്തിന്റെ തോതും പ്രയാസങ്ങളും പരിഗണിച്ച് കഴിവിന്റെ പരമാവധി സഹായ പദ്ധതികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.
പുനരധിവാസ പദ്ധതിയിലേക്കുള്ള സംഭാവനകള്‍ ഇന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങുകയാണ്. വീട് നിര്‍മ്മാണം പൂര്‍ണമായോ, ഭാഗികമായോ സമസ്ത മുഖേനെ നിര്‍വഹിക്കാന്‍ താത്പര്യമുള്ളവരും വീട് നിര്‍മാണത്തിനുള്ള ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്നവരും വിവരം സമസ്തയെ അറിയിക്കണം. നമ്മുടെ നാടിനെ കൈ പിടിച്ചുയര്‍ത്താനുള്ള ഈ സംരഭത്തിന്റെ കൂടെ നില്‍ക്കണമെന്നും, വ്യക്തികളും സംഘടനകളും പരമാവധി സഹായങ്ങള്‍ ചെയ്യണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

സംഭാവനകള്‍ ബാങ്ക് എക്കൗണ്ട് വഴിയോ ചേളാരി ഓഫീസില്‍ നേരിട്ടോ ഏല്‍പിക്കാവുന്നതാണ്. ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കുന്നവര്‍ പൂര്‍ണ വിലാസവും ബാങ്ക് രശീതിയുടെ ഒറിജിനലും ഓഫീസില്‍ ലഭ്യമാക്കി രശീതി കൈപ്പറ്റേണ്ടതാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, വൈ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.


എക്കൗണ്ട് നമ്പര്‍

Account Number : 57018248599, Account Name: SKIMVB Flood Relief Fund,
State Bank of India, Calicut Universtiy Branch, IFSCode : SBIN0070200

ഫോണ്‍:

0494 - 2401262, 2401263. 9446019554, 9895221599.
ഇമെയില്‍: [email protected]



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago