പണ്ഡിതര്‍ യമനീ പാരമ്പര്യം നിലനിര്‍ത്തണം: ജിഫ്‌രി തങ്ങള്‍
പയ്യന്നൂര്‍: കേരളത്തിലെ പണ്ഡിതര്‍ യഥാര്‍ഥ യമനീ പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളജ് പതിനഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ സനദ്ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ഡിതര്‍ കൂടുതല്‍ സജീവമായി ഇടപെടേണ്ട മേഖല മതപ്രബോധന മേഖലയാണെന്നും തങ്ങള്‍ ഉണര്‍ത്തി.
സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി.പി തങ്ങള്‍ അധ്യക്ഷനായി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
സാജിഹ് ഷമീര്‍ അല്‍ അസ്ഹരി സ്ഥാപനത്തെ പരിചയപ്പെടുത്തി. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറാ അംഗങ്ങളായ ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, എം.എ ഖാസിം മുസലിയാര്‍, കെ.കെ.പി അബ്ദുല്ല മുസലിയാര്‍, പ്രിന്‍സിപ്പല്‍ പി.കെ അബൂബക്കര്‍ ഫൈസി, കബീര്‍ ഫൈസി ചെറുകോട്, ഹുസൈന്‍ തങ്ങള്‍ പട്ടാമ്പി, അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ബാസിത് ഹാജി, മുബാറക് ഹുസൈന്‍ ഹാജി, കെ.ടി സഹദുല്ല, കെ.കെ മഹമ്മദ് ദാരിമി, എസ്.കെ ഹംസ ഹാജി, ബഷീര്‍ ഫൈസി മാണിയൂര്‍, മഹ്മൂദ് സഅദി കവ്വായി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, ഹാരിസ് അസ്ഹരി, ഇബ്രാഹിം ഹാജി പുളിങ്ങോം, അഷ്‌റഫ് ഹാജി പുളിങ്ങോം മുസ്തഫ ഹാജി കാറമേല്‍, മുഹമ്മദ് രാമന്തളി, ബി. നൂറുദീന്‍ ഹാജി സംസാരിച്ചു. സമാപന കൂട്ടപ്രാര്‍ഥനയ്ക്കു സമസ്ത കേന്ദ്ര മുശാവറാ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."