HOME
DETAILS

തുഷാര്‍ വിഷയം: എന്‍.ഡി.എ അടിയന്തര യോഗം ഇന്ന്

  
backup
August 29 2019 | 17:08 PM

%e0%b4%a4%e0%b5%81%e0%b4%b7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e-%e0%b4%85%e0%b4%9f


കൊച്ചി:യു.എ.ഇയില്‍ ചെക്ക് കേസില്‍ അകപ്പെട്ട എന്‍.ഡി.എ കണ്‍വീനര്‍ തുഷാര്‍ വെള്ളപ്പള്ളിക്കെതിരെ സഖ്യത്തിലെ മറ്റ് ഘടകകക്ഷികളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് എന്‍.ഡി.എ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ അടിയന്തരയോഗം വിളിച്ചു. ചെയര്‍മാന്‍ പി.കെ കൃഷ്ണദാസാണ് ഘടകക്ഷികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കിയത്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളത്തെ ഹോട്ടല്‍ പ്രസിഡന്‍സിയില്‍ ചേരുന്ന യോഗത്തില്‍ തുഷാറിനെതിരേ ബി.ഡി.ജെ.എസില്‍ നിന്നുതന്നെ എതിര്‍പ്പ് ശക്തമാകുമെന്നാണ് സൂചന.
ബി.ജെ.പിയെ കൂടാതെ പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ്, പി.എസ്.പി (പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി),നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് ജനതാദള്‍, കാമരാജ് കോണ്‍ഗ്രസ്, ശിവസേന,പി.സി ജോര്‍ജിന്റെ ജനപക്ഷം എന്നിവരും യോഗത്തില്‍ പങ്കെടുക്കും. തട്ടിപ്പ് കേസില്‍ അകപ്പെട്ട തുഷാര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം ഇതിനകം തന്നെ ബി.ഡി.ജെ.എസില്‍ ശക്തമായിട്ടുണ്ട്. തുഷാര്‍ എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന ആള്‍ നേതാവാണെന്ന് പറയാന്‍ നാണക്കേടാണെന്നും തുഷാര്‍ നേതൃസ്ഥാനം തുടര്‍ന്നാല്‍ തങ്ങള്‍ക്ക് അനുയായികളെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണിവര്‍.
സ്വയം മാറി നിന്ന് ബി.ഡി.ജെ.എസിനെ രക്ഷപെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. മൈക്രോ ഫിനാന്‍സില്‍ സാമ്പത്തിക അഴിമതി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ബി.ഡി.ജെ.എസിന്റെ തിരുവനന്തപുരത്തെ മുന്‍ജില്ലാ നേതാവ് ബി.ഡി.ജെ.എസ് ഡെമോക്രാറ്റിക് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു.
എല്ലാ ജില്ലകളിലും സമാന്തരകമ്മിറ്റികള്‍ രൂപീകരിച്ച് ഇവര്‍ നടത്തുന്ന പ്രവര്‍ത്തനവും തുഷാര്‍ വെള്ളാപ്പളളിക്ക് തിരിച്ചടിയായിരിക്കുകയാണ്. അച്ഛനും മകനും രണ്ടുവള്ളത്തില്‍ കാലുകുത്തി നില്‍ക്കുന്നു എന്ന ആരോപണവും അണികള്‍ക്കുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഒരു ഉപദ്രവവും ഇല്ലാതിരിക്കാന്‍ തുഷാര്‍ വെള്ളപ്പള്ളി എന്‍.ഡി.എയില്‍ നിലകൊള്ളുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍നിന്ന് ഉപദ്രവമുണ്ടാകാതിരിക്കാന്‍ പിണറായിക്കൊപ്പം നില്‍ക്കുന്നു എന്നാണ് അണികള്‍ ആരോപിക്കുന്നത്.
തുഷാറിനെതിരേ ബി.ഡി.ജെ.എസില്‍ എതിര്‍പ്പ് ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കണ്‍വീനര്‍സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന സൂചനയുമുണ്ട്. ഇന്ന് നടക്കുന്ന അടിയന്തര യോഗത്തില്‍ പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെപറ്റിയും ചര്‍ച്ചയുണ്ടാകും.
സ്ഥാനര്‍ഥി നിര്‍ണയം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഘടകക്ഷികള്‍ക്കുള്ളത്. പാലാ,കേരളകോണ്‍ഗ്രസിന് വിജയസാധ്യതയുള്ള സീറ്റാണെന്ന അവകാശവാദം പി.സി തോമസ് ഉന്നയിക്കുമ്പോള്‍ എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യമാണ് പി.സി ജോര്‍ജിനുള്ളത്. അതേസമയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം.
കോട്ടയം ജില്ലാപ്രസിഡന്റിന്റെ പേരുള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടികയിലേക്ക് ബി.ജെ.പി നിരത്തിയിട്ടുണ്ട്. ചെക്ക് കേസില്‍ അകപ്പെട്ട് മറുനാട്ടില്‍ കഴിയുന്ന കണ്‍വീനറെ ഒഴിവാക്കാതെ പാലാ ഉപതെരഞ്ഞെടുപ്പനെ എങ്ങനെ നേരിടുമെന്നാണ് എന്‍.ഡി.എയെ അലട്ടുന്ന ചോദ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago