നിയമവിരുദ്ധമായി സോപ്പുപൊടി നിര്‍മാണം; പത്തുപേര്‍ക്ക് തടവു ശിക്ഷ
ജിദ്ദ: നിയമവിരുദ്ധമായി ഫാക്ടറിയില്‍ സോപ്പുപൊടി നിര്‍മിച്ചതിന്റെ പേരില്‍ പത്തു പേര്‍ക്ക് റിയാദ് ക്രിമിനല്‍ കോടതി 90 മാസം തടവ് ശിക്ഷ വിധിച്ചു.
ഒരാള്‍ക്ക് ആറ് മുതല്‍ 18 മാസം വരെ തടവ് ശിക്ഷയും 100000 സഊദി റിയാല്‍ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ സഊദി വംശജനാണ്.
രണ്ട് സിറിയക്കാര്‍, രണ്ട് എത്യോപ്യക്കാര്‍, അഞ്ച് എത്യോപ്യന്‍ സ്ത്രീകള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രവാസികളായ ഒമ്പതുപേരെയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
നിയമവിരുദ്ധമായി നിര്‍മിച്ച സോപ്പുപൊടി ഇവര്‍ ട്രേഡ്മാര്‍ക്ക് ഉപയോഗിച്ച് വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റുമെന്റ് മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."