ആദായ നികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവിന് ഭാഗിക സ്‌റ്റേ
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ ഉത്തരവ് സുപ്രിം കോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. ആധാര്‍കാര്‍ഡ് ഉള്ളവര്‍ക്കേ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കു എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സുപ്രിംകോടതി ഇളവ് വരുത്തി. റിട്ടേണ്‍ നല്‍കുന്നതിന് ആധാര്‍ നിര്‍ബന്ധമാവില്ല.
കേസില്‍ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് പുറത്ത് വരുന്നത് വരെ തീരുമാനം നടപ്പിലാക്കരുതെന്നാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. ആദായ നികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നിലവില്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ ജൂലൈ ഒന്നികം അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രിം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സ്വകാര്യ വിവരങ്ങളെപ്പറ്റിയുള്ള ആശങ്ക പരിഹരിക്കുന്നതുവരെ ആധാര്‍ ഇല്ലാത്തവരെ അതെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആദായ നികുതി റിട്ടേണിനും പാന്‍കാര്‍ഡിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് വഴി വ്യാജ അക്കൗണ്ടുകള്‍ ഒരുപരിധി വരെ തടയാന്‍ കഴിയുമെന്നാണ് അറ്റോര്‍ണി ജനറല്‍ മുകിള്‍ റോഹ്തഗി സുപ്രിംകോടതിയില്‍ വാദിച്ചിരുന്നത്.
പാന്‍ കാര്‍ഡ് എടുക്കാനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍നിന്ന് അസം, ജമ്മു കശ്മീര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളെയും 80 വയസ്സു കഴിഞ്ഞവരെയും കേന്ദ്രം നേരത്തെ ഒഴിവാക്കിയിരുന്നു. 80 വയസ്സു കഴിഞ്ഞ ഇന്ത്യയില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്കും ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ക്കും ഒഴിവ് ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."