HOME
DETAILS
MAL
ഹര്‍ത്താല്‍; കോഴിക്കോട്ടെ റമദാന് പ്രഭാഷണം മാറ്റിവച്ചു, ഞായറാഴ്ച തുടങ്ങും
backup
June 09 2017 | 15:06 PM
കോഴിക്കോട്: 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കോഴിക്കോട്ട് നടത്തുന്ന 15- ാമത് റമദാന് പ്രഭാഷണം ഞായറാഴ്ച ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷത വഹിക്കും. എം.കെ രാഘവന് എം.പി മുഖ്യാതിഥിയാകും. 'ആശ്രയം അല്ലാഹു മാത്രം' എന്ന വിഷയത്തില്‍ റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും.
കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലായതിനാല്‍ ശനിയാഴ്ചത്തെ പരിപാടി മാറ്റിവച്ചതായി ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."