അര്‍ബുദബാധിതനായ കുഞ്ഞിന് പിരിച്ച ലക്ഷങ്ങളുമായി ഭര്‍ത്താവ് മുങ്ങി, കുഞ്ഞും മാതാവും പെരുവഴിയിലായി, ഒടുവില്‍ കുട്ടിയുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുത്ത് ഗാന്ധി ഭവന്‍, തുണയായത് വനിതാ കമ്മിഷന്‍
തിരുവനന്തപുരം: കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സക്കുവേണ്ടി സോഷ്യല്‍ മീഡിയ വഴി സമാഹരിച്ച നാല് ലക്ഷത്തോളം രൂപയുമായി ഭര്‍ത്താവ് കടന്നുകളഞ്ഞ യുവതിയുടെയും മകന്റെയും സംരക്ഷണവും കുട്ടിയുടെ ചികിത്സയും പത്തനാപുരത്തെ ഗാന്ധി ഭവന്‍ ഏറ്റെടുത്തു.
കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സയ്ക്ക് സമാഹരിച്ച പണവുമായി കടന്നുകളഞ്ഞ പിതാവിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് മണക്കാട് സേവാ കേന്ദ്രത്തിലായിരുന്നു രണ്ടു ദിവസം ഇവര്‍ കഴിഞ്ഞിരുന്നത്. സേവാ കേന്ദ്രം ഭാരവാഹികളാണ് നിസയേയും മകനേയും വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് ഹാജരാക്കിയത്. നിസയ്ക്ക് ഒരു വയസുള്ള മറ്റൊരു കുട്ടി കൂടി ഉണ്ട്. ആ കുട്ടിയേയും ഗാന്ധി ഭവനിലെത്തിക്കും.
ആലപ്പുഴ സ്വദേശിനിയായ നിസയും ഭര്‍ത്താവും നാലു വയസുകാരന്റെ ചികിത്സയ്ക്കാണ് തിരുവനന്തപുരത്ത് എത്തിയത്. മരുന്നു വാങ്ങാന്‍ പോലും പണമില്ലാത്ത അവസ്ഥയില്‍ വിഷമിച്ചിരിക്കുകയായിരുന്നു യുവതി. ഇതറിഞ്ഞ നിസയ്ക്കും കുടുംബത്തിനും ആശ്വാസമായി പൊതുപ്രവര്‍ത്തന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കിയത്.
ഭര്‍ത്താവിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ച പണവുമായി ഭര്‍ത്താവ് കടന്നുകളയുകയായിരുന്നു. ഇതോടെ നിസയും മകനും തെരുവിലായി. ഭക്ഷണം കഴിക്കാന്‍ പോലും നിവര്‍ത്തിയില്ലാത്ത അവസ്ഥയില്‍ വഴിയാത്രക്കാര്‍ ഭക്ഷണം വാങ്ങി നല്‍കുന്ന വാര്‍ത്തയറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ സ്വമേധയാ ഇടപെട്ട് ഭര്‍ത്താവിനെതിരേ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."