വണ്ടൂരില്‍ 'ശങ്ക' തീര്‍ക്കാന്‍ മാര്‍ഗമില്ല; കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടിട്ട് ഒരുമാസം
വണ്ടൂര്‍: വണ്ടൂരിലെ പഞ്ചായത്ത് ശുചിമുറികള്‍ അടച്ചിട്ടിട്ട് ഒരുമാസം കഴിഞ്ഞു. ദുരിതമനുഭവിച്ച് സ്ത്രീകളുള്‍പെടെയുള്ള യാത്രികരും ഡ്രൈവര്‍മാരും. കെട്ടിടത്തിന് സമീപം തീ കത്തിയതിനെ തുടര്‍ന്നുണ്ടായ കേടുപാടുകളെ തുടര്‍ന്നാണ് കംഫര്‍ട്ട് സ്റ്റേഷന് ഒരുമാസക്കാലമായി അടഞ്ഞുകിടക്കുന്നത്. അതെ സമയം തീയിട്ടത് മനപ്പൂര്‍വമാണെന്നാണ് ആരോപണം.
ജില്ലാ ശുചിത്വ മിഷന്റെ ഒന്‍പത് ലക്ഷവും പഞ്ചായത്തിന്റെ ഒരു ലക്ഷവുമുള്‍പ്പെടെ പത്തുലക്ഷം രൂപ ചെലവഴിച്ചാണ് വണ്ടൂര്‍ മണലിമ്മല്‍ ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന് പണി കഴിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത ചടങ്ങിലാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ചെലവാക്കിയ തുകക്കുള്ള നിര്‍മാണ പ്രവര്‍ത്തനം കെട്ടിടത്തില്‍ നടന്നിട്ടില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഒരുമാസം മുന്‍പ് കെട്ടിടത്തിന് സമീപം തീ കത്തിയതില്‍ ശുചിമുറികളുടെ പൈപ്പുകളടക്കം തകര്‍ന്നിട്ടുണ്ട്. ഇതോടെ കംഫര്‍ട്ട് സ്റ്റേഷന് അടച്ചിടുകയായിരുന്നു. മഞ്ചേരി, കോഴിക്കോട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്കുള്ള സ്ത്രീകളുള്‍പ്പെടയുള്ള ബസ് യാത്രകാരും കാല് നടയാത്രക്കാരുമെല്ലാം കംഫര്‍ട്ട് സ്റ്റേഷന്റെ അഭാവം കാരണം ദുരിതമനുഭവിക്കുകയാണ്.
അതേ സമയം ശുചിമുറികളുടെ ഫൈബര്‍ ടാങ്കുകള്‍ നിറഞ്ഞതാണ് അടച്ചിടാന്‍ കാരണന്നും ഇത് പുറത്തറിയാതിരിക്കാന്‍ ചിലര്‍ മനഃപൂര്‍വം തീയിട്ടതാണെന്നും ആരോപണമുണ്ട്.
എന്നാല്‍ നന്നാക്കാനായ് രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രോഷ്നി കെ ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."