HOME
DETAILS

'ഞങ്ങളെ അടിക്കണ്ട, വെടിവച്ചു കൊന്നോളൂ': ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്കു നേരെ സൈനികരുടെ ക്രൂര മര്‍ദനങ്ങള്‍ തുറന്നുകാട്ടുന്ന ബി.ബി.സി റിപ്പോര്‍ട്ട്

  
backup
August 30 2019 | 05:08 AM

kashmiris-allege-torture-in-army-crackdown-30-08-2019

 

ജമ്മു കശ്മീരിലെ യുവാക്കളെ സുരക്ഷാ സേന ക്രൂരമായി മര്‍ദിക്കുകയും അവശരാക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ബി.ബി.സി പുറത്തുവിടുന്നത്

ജമ്മു കശ്മീരില്‍ നിന്നുള്ള കൂടുതല്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുമായി ബി.ബി.സി. ജനങ്ങള്‍ സൈന്യത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വടികൊണ്ടും കേബിളുകള്‍ കൊണ്ടുമുള്ള ക്രൂരമായ മര്‍ദനത്തിനു പുറമെ, ഷോക്കടിപ്പിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി പേര്‍ ഇങ്ങനെയേറ്റ പരുക്കുകള്‍ മാധ്യമപ്രവര്‍ത്തകനെ കാണിച്ചു. എന്നാല്‍ ഇതേപ്പറ്റി സൈനികര്‍ പറയുന്നത്, അടിസ്ഥാനരഹിതവും കഴമ്പില്ലാത്തതുമാണെന്നാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചു മുതല്‍ ജമ്മു കശ്മീര്‍ കടുത്ത നിയന്ത്രണത്തിലും സൈനിക വലയത്തിലുമാണ്. മൂന്നാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഗതാഗത സംവിധാനങ്ങള്‍ പോലും പുന:സ്ഥാപിക്കാനായിട്ടില്ല.

രാഷ്ട്രീയ നേതാക്കള്‍, കച്ചവടക്കാര്‍, ആക്ടിവിസ്റ്റുകള്‍, യുവാക്കള്‍ തുടങ്ങി നാലായിരത്തോളം പേര്‍ ഇപ്പോഴും തടങ്കലിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബി.ബി.സി റിപ്പോര്‍ട്ടര്‍ സമീര്‍ ഹാഷ്മിയുടെ റിപ്പോര്‍ട്ട് വായിക്കാം

കഴിഞ്ഞവര്‍ഷങ്ങളില്‍ ഇന്ത്യാവിരുദ്ധ തീവ്രസംഘടനകളുടെ ഹബ്ബായി മാറഇയ ദക്ഷിണ ജില്ലകളിലെ ആറു ജില്ലകളില്‍ ഞാന്‍ സന്ദര്‍ശനം നടത്തി. രാത്രി റെയ്ഡിനെപ്പറ്റിയും മര്‍ദനത്തെപ്പറ്റിയും പീഡനങ്ങളെപ്പറ്റിയും കേട്ടു എല്ലാ ഗ്രാമങ്ങളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ കേട്ടു.

പരുക്കുകളെ പറ്റി ഡോക്ടര്‍മാരും ആരോഗ്യ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയ്യാറായില്ല. പക്ഷെ, ആളുകള്‍ സൈനികര്‍ ചെയ്തതെന്നു പറഞ്ഞ് അവരുടെ പരുക്കുകള്‍ എന്നെ കാണിച്ചു.

വിവാദ റദ്ദാക്കലിന്റെ തൊട്ടുപിന്നാലെ, വീടുകളില്‍ നിന്ന് വീടുകളിലേക്ക് സൈന്യം കയറിപ്പോയെന്ന് ഒരു ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ പറഞ്ഞു.

തങ്ങളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി ഗ്രാമത്തില്‍ നിന്നുള്ള മറ്റുള്ളവരെ ഒരുമിച്ചുകൂട്ടിയിടത്ത് എത്തിച്ചുവെന്ന് രണ്ടു സഹോദരങ്ങള്‍ പറഞ്ഞു. എന്നെ കണ്ടുമുട്ടിയ മറ്റെല്ലാരെ പോലെയും, അവരും അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഭയന്നു.

 

'അവര്‍ ഞങ്ങളെ അടിച്ചു. ഞങ്ങളവരോട് ചോദിക്കുകയായിരുന്നു: 'ഞങ്ങള്‍ എന്താണു ചെയ്തത്? ഞങ്ങള്‍ കള്ളം പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഗ്രാമത്തിലുള്ളവരോട് ചോദിക്കാം, എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോയെന്ന്?' പക്ഷെ, അവര്‍ക്ക് ഒന്നും കേള്‍ക്കണമായിരുന്നില്ല, അവരൊന്നും പറയുന്നുമില്ല, അവര്‍ ഞങ്ങളെ അടിക്കുന്നത് തുടര്‍ന്നു'- അതില്‍ ഒരാള്‍ പറഞ്ഞു.


Read more at: ഭീതിയുടെ മുള്‍മുനയില്‍ കശ്മീരി ജീവിതങ്ങള്‍: ഇപ്പോഴും തുടരുന്നത് സൈന്യത്തിന്റെ നരനായാട്ട്, കസ്റ്റഡിയിലുള്ള 4,000 സ്വദേശികളുടെ മോചനം അകലെ


'അവരെന്റെ ശരീരത്തിലെ ഓരോ ഭാഗത്തും അടിച്ചു. അവര്‍ ഞങ്ങളെ ചവിട്ടുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. ഞങ്ങളെ ഷോക്കേല്‍പ്പിച്ചു. കേബിള്‍ കൊണ്ടടിച്ചു. കാലിന്റെ പുറകില്‍ അവര്‍ അടിച്ചു. ഞങ്ങള്‍ക്ക് ബോധം പോയപ്പോള്‍, ഷോക്കേല്‍പ്പിച്ച് എഴുന്നേല്‍പ്പിച്ചു. അവര്‍ വടി കൊണ്ടടിക്കുമ്പോള്‍ ഞങ്ങള്‍ നിലവിളിച്ചു, അപ്പോഴവര്‍ മണ്ണുകൊണ്ട് ഞങ്ങളുടെ വായ മൂടി'

'ഞങ്ങള്‍ നിരപരാധികളെന്ന് അവരോട് പറഞ്ഞു. എന്തിനാണ് ഇതു ചെയ്യുന്നതെന്ന് ഞങ്ങള്‍ ചോദിച്ചു? പക്ഷെ, അവര്‍ക്ക് ഞങ്ങളെ കേള്‍ക്കേണ്ടിയിരുന്നില്ല. ഞാന്‍ പറഞ്ഞു, ഞങ്ങളെ അടിക്കണ്ട, വെടിവച്ചു കൊന്നോളൂ എന്ന്. എന്നെ തിരിച്ചുവിളിക്കാന്‍ ഞാന്‍ ദൈവത്തോട് ആവശ്യപ്പെടുകയായിരുന്നു, കാരണം പീഡനം അസഹ്യമായിരുന്നു'

 

മറ്റൊരു യുവാവ് പറയുന്നത് ഇങ്ങനെ, സുരക്ഷാ സേന 'കല്ലെറിയുന്നവരുടെ പേര് പറയാന്‍' പറഞ്ഞു.

തനിക്കാരെയും അറിയില്ലെന്ന് അയാള്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്രവും ഷൂസും എല്ലാം ഊരിയിടാന്‍ ആവശ്യപ്പെട്ടു.

'ഞാന്‍ വസ്ത്രം ഊരിമാറ്റിയപ്പോള്‍, ഇരുമ്പദണ്ഡ് കൊണ്ടും വടികൊണ്ടും ഒരു ദയയുമില്ലാതെ അടിക്കാന്‍ തുടങ്ങി, രണ്ടു മണിക്കൂറോളം ഇതു തുടര്‍ന്നു. ഞാന്‍ അബോധാവസ്ഥയിലേക്ക് വീണപ്പോള്‍, അവര്‍ ഷോക്കേല്‍പ്പിക്കുകയും എന്നെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു'.

 

'അവര്‍ ഇനിയും എന്റെ മേല്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍, എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്, ഞാന്‍ തോക്കെടുക്കും. ഓരോ ദിവസവും എനിക്കിത് താങ്ങാനാവില്ല'- അദ്ദേഹം പറഞ്ഞു.

സൈന്യത്തിനെതിരെ ആരെങ്കിലും പ്രതിഷേധത്തിനിറങ്ങിയാല്‍ സമാനമായ അനുഭവം ഉണ്ടാകുമെന്ന് ഗ്രാമത്തിലുള്ളര്‍ക്ക് മുന്നറിപ്പ് നല്‍കാനും പറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

ഭയപ്പെടുത്തി പ്രതിഷേധം ഇല്ലാതാക്കാനാണ് സൈന്യം തങ്ങളോട് ഇങ്ങനെ ചെയ്തതെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.

എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയാണ് ഇന്ത്യന്‍ ആര്‍മി. 'ആരോപിക്കുന്നതു പോലെ, സാധാരണക്കാരെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ലെ'ന്ന് ബി.ബി.സിക്കു നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

'ഈ രീതിയിലുള്ള പ്രത്യേക ആരോപണങ്ങളൊന്നും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ ഘടകങ്ങളുടെ പ്രേരണയാണ് ഇത്തരം ആരോപണങ്ങള്‍ക്കു പിന്നില്‍'- സൈനിക വക്താവ് കേണല്‍ അമാന്‍ ആനന്ദ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  30 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  44 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago