തിരുവല്ലം ജങ്ഷനില്‍ ഗതാഗതം കുരുങ്ങി; യാത്രക്കാര്‍ വലഞ്ഞു
കോവളം: തിരുവല്ലം ജംങ്ഷനില്‍ ഇന്നലെ വൈകിട്ട് മണിക്കുറുകളോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത് യാത്രക്കാരെ വലച്ചു. പൂന്തറ ഭാഗത്തുനിന്ന് തിരുവല്ലത്തേക്കുപോയ ഒരു കാര്‍ റോങ് സൈഡിലൂടെ കയറി പോയതായിരുന്നു ഗതാഗതക്കുരുക്കിന് കാരണം.
വൈകിട്ട് അഞ്ച് മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏഴ് മണിയോടെയാണ് അവസാനിച്ചത്.തിരുവല്ലം,പൂന്തുറ സ്റ്റേഷനുകളിലെ പൊലിസ് എത്തിയാണ് ഗതാഗതം കുരുക്കഴിച്ചത്.
തിരുവല്ലം ജംങ്ഷന് മുതല്‍ പൂന്തുറവരെയും തിരുവല്ലം കോവളം ബൈപ്പാസ് റോഡില്‍ തിരവല്ലത്തുനിന്ന് എകദേശം അരകിലോമീറ്ററോളവും പാച്ചല്ലര് റോഡില്‍ തിരുവല്ലം എല്‍.പി.സൂകൂള്‍ വരെയും തിരുവല്ലം അമ്പലത്തറ റോഡില്‍ മില്‍മ വരെയും വഹനക്കുരുക്ക് അനുഭവപ്പെട്ടു.
ബൈപ്പാസ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പൂന്തുറ ഭാഗത്തേക്കുള്ള വണ്‍വെ റോഡ് അടച്ചിരിക്കുന്നതിനാലാണ് ഗതാഗതം തടസ്സം ഒഴിവാക്കാന്‍ ഏറെ സമയം വേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."