ചെന്നിത്തലയുടെ ഇഫ്താറില്‍ പ്രമുഖരുടെ നിറസാന്നിധ്യം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരുക്കിയ ഇഫ്താര്‍ വിരുന്ന് കേരളത്തിലെ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഇന്നലെ വൈകുന്നേരം 6.30ന് മാസ്‌ക്കറ്റ് ഹോട്ടലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ ചെന്നിത്തല, ഭാര്യ അനിത, മക്കളായ ഡോ. രോഹിത് ചെന്നിത്തല, രമിത് ചെന്നിത്തല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവര്‍ തിരക്കുകളെല്ലാം മാറ്റിവെച്ച് ചടങ്ങിന് നേരത്തെയെത്തി. പാളയം പള്ളി ഇമാം സുഹൈബ് മൗലവിയുടെ പ്രാര്‍ത്ഥനയോടെയാണ് ഇഫ്താര്‍ ചടങ്ങുകള്‍ ആരംഭിച്ചത്. 6.44ന് മഗരിബ് നമസ്‌കാരത്തിനുള്ള ബാങ്കുവിളിയുടെ പ്രതിധ്വനി മുഴങ്ങി. കാരയ്ക്കയും മധുരപാനീയവും കഴിച്ച് നോമ്പുതുറന്ന വിശ്വാസികള്‍ ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ നമസ്‌കാരത്തിനായി ഒരുക്കിയ പ്രത്യേക വേദിയിലെത്തി. പാളയം ഇമാമിന്റെ നേതൃത്വത്തിലാണ് വിരുന്നിനെത്തിയ വിശ്വാസികള്‍ നമസ്‌ക്കാരവും പ്രാര്‍ത്ഥനയും പൂര്‍ത്തിയാക്കിയത്.
താഴത്തെ നിലയില്‍ വിഭവ സമൃദ്ധമായ വിരുന്നാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.സി മൊയ്തീന്‍, കെ.കെ ഷൈലജ, ഡെപ്യൂട്ടി സ്പീക്കര്‍ വി.കെ ശശി, യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മ അന്‍സാബി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ യു.ഡി.എഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹീംകുഞ്ഞ്, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജോര്‍ജ് വര്‍ഗ്ഗീസ്, ജി ദേവരാജന്‍, ഷേക് പി ഹാരീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വക്കം പുരുഷോത്തമന്‍, തെന്നല ബാലകൃഷ്ണന്‍ എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, വി.ഡി സതീശന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, എം വിന്‍സെന്റ്, എം.ഷംസുദീന്‍, ടി.വി ഇബ്രാഹീംകുഞ്ഞ്, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, മുസ്ലീം മതപണ്ഡിതന്‍ സയ്ദ് മുസ്ലിയാര്‍, വിവിധ മസ്ജിദുകളിലെ ഇമാമുമാരായ ഉവൈസ് അമാനി, മുഹമദ് അസ്‌ലം ബാഖവി, അബ്ദുല്‍ സലീം മൗലവി, ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമികള്‍, ശാന്തിഗിരി ഓര്‍ഗനൈസിംങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വനി, തിരുവനന്തപുരം രൂപതാ വികാരി ജനറല്‍ യൂജിന്‍ പെരേരാ, സെന്റ് പീറ്റേഴ്‌സ് യാക്കോബ ചര്‍ച്ച് വികാരി ഫാ. എല്‍ദോപോള്‍, ഡി.ജി.പി ടി.പി സെന്‍കുമാര്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് നോഡല്‍ ഓഫിസര്‍ ഷെഫിന്‍ അഹമദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."