മതസ്പര്‍ധയുണ്ടാക്കാന്‍ മലപ്പുറത്ത് അയ്യപ്പ ക്ഷേത്രത്തിലേക്ക് മനുഷ്യവിസര്‍ജ്ജ്യം എറിഞ്ഞവര്‍ അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ അനുജന്‍ ഉള്‍പ്പെടെയുള്ളവര്‍
മലപ്പുറം: വളാഞ്ചേരിയിലെ എടയൂര്‍ പഞ്ചായത്തിലെ നെയ്തലപ്പുറത്ത് അയ്യപ്പ ക്ഷേത്രത്തില്‍ മതസ്പര്‍ധയുണ്ടാക്കാനായി ആക്രമണം നടത്തിയ മൂന്ന് പേര്‍ പിടിയില്‍. പ്രദേശത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജന്‍ ഉള്‍പ്പെടെ മൂന്ന്‌പേരെയാണ് പൊലിസ് പിടികൂടിയത്.
സംഘത്തിലെ ശാന്തിനഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. കഴിഞ്ഞ 26ന് രാത്രി ഒന്‍പതോടെയാണ് സംഭവം. മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ഇായള്‍ ക്ഷേത്ര പരിസരത്തേക്ക് വലിച്ചെറിയുകയായിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മറ്റും കേടുപാടു വരുത്തുകയും ചെയ്തു.
പ്രദേശത്ത് മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമമാണ് സംഘം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സത്യം പുറത്തുവന്നതോടെ വലിയ ഗൂഢനീക്കം പൊളിഞ്ഞിരിക്കുകയാണ്.
തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരം വളാഞ്ചേരി സി.ഐ മനോഹരന്‍, എസ്.ഐ കെ.ആര്‍ രഞ്ജിത്ത്, എ.എസ്.ഐ ശശി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."