നവകേരള എക്‌സ്പ്രസ് പര്യടനം ജില്ലയില്‍ ഇന്ന് സമാപിക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സജ്ജീകരിച്ച നവകേരള എക്‌സ്പ്രസിന്റെ കൊല്ലം ജില്ലയിലെ പര്യടനം ഇന്ന് വൈകിട്ട് നാലിന് കൊല്ലം ബീച്ചില്‍ സമാപിക്കും. രാവിലെ കരുനാഗപ്പള്ളിയിലാണ് പര്യടനം ആരംഭിക്കുക. തുടര്‍ന്ന് ശങ്കരമംഗലം, കൊല്ലം പള്ളിമുക്ക് പിന്നിട്ട് ബീച്ചിലെത്തും.
ഇന്നലെ പ്രദര്‍ശന വാഹനവും കലാസംഘവും ചടയമംഗലം, കൊട്ടിയം, കണ്ണനല്ലൂര്‍, കുണ്ടറ, ഭരണിക്കാവ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കുടംബശ്രീ, സാക്ഷരതാ പ്രവര്‍ത്തകര്‍, എസ് സി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
രാവിലെ ചടയമംഗലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം കെ ഡാനിയല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി ലില്ലി, അംഗങ്ങളായ ജെ നജീബത്ത്, ബി ഷംല, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി മിനി തുടങ്ങിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കൊട്ടിയം ജംഗ്ഷനില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്, വൈസ് പ്രസിഡന്റ് എ സുന്ദരേശന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ലൈല, ബ്ലോക്ക് പഞ്ചായത്തംഗം ഡി ഗിരികുമാര്‍, ബി.ഡി.ഒ ബീനാകുമാരി, എന്നിവര്‍ ചേര്‍ന്ന് വരവേല്‍പ്പ് നല്‍കി.
കണ്ണനല്ലൂരില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, വൈസ് പ്രസിഡന്റ് ജയകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് മാത്യൂ എന്നിവര്‍ സ്വീകരണം നല്‍കി. കുണ്ടറയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, വൈസ് പ്രസിഡന്റ് സിന്ധു മോഹന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ തങ്കപ്പനുണ്ണിത്താന്‍, പ്ലാവറ ജോണ്‍ ഫിലിപ്പ്, പ്രിയാ മോഹന്‍, ബി.ഡി.ഒ എസ് അശോക് കുമാര്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ഭരണിക്കാവില്‍ നടന്ന പരിപാടിയില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കലാദേവി, മൊബീന, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബീന, ബി.ഡി.ഒ സി രമണി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."