സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി: കുമ്മനം രാജശേഖരന്‍
കൊല്ലം: തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മദ്യവര്‍ജനവും ഘട്ടംഘട്ടമായി മദ്യലഭ്യതയും ഉപഭോഗവും കുറയ്ക്കലുമാണ് തെരഞ്ഞെടുപ്പ് പത്രികയില്‍ അവര്‍ നല്‍കിയ വാദ്ഗാനം. എന്നാല്‍ ഘട്ടം ഘട്ടമായി മദ്യലഭ്യതയും ഉപഭോഗവും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം. ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ കനത്ത പ്രഹരമാണിതെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരേ ഉണ്ടായിരിക്കുന്ന ജനരോഷത്തെ ഗതിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമത്തിലൂടെ സി.പി.എം നടത്തുന്ന ഈ നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. കള്ളപ്രചാരണങ്ങള്‍ വഴി സി.പി.എം സ്വന്തം അണികളെ നിയമലംഘകരും അക്രമികളുമായി മാറ്റിയിരിക്കുന്നു. ബി.ജെ.പി, ബി.എം.എസ് ഓഫിസുകളും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. കേരളത്തിലെത്തിയ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് നേരെ വരെ അക്രമത്തിന് പദ്ധതിയിട്ടു. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധമറിയിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ അത് കേരളത്തിലെ ബി.ജെ.പിക്കാരെ അക്രമിക്കാനുള്ള അവസരമായി മാറ്റുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."