'ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കും'
തിരുവനന്തപുരം: വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിയ ഡോക്ടര്‍മാരെ അഡ്വ. ബി. സത്യന്‍ എം.എല്‍.എ സന്ദര്‍ശിച്ചു. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുമെന്നും ആശുപത്രിയെ തകര്‍ക്കാനുള്ള ഏതു നീക്കത്തെയും കര്‍ശനമായി നേരിടുമെന്നും എം.എല്‍.എ ഉറപ്പു നല്‍കി.
കഴിഞ്ഞ ദിവസം റോഡില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ആശുപത്രയിലെ അത്യാഹിത വിഭാഗത്തിലെത്തിയവര്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് കൂട്ടത്തല്ല് നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി കുറച്ചു സമയത്തേക്ക് തടസപ്പെട്ടു.
കല്ലമ്പലത്ത് നിന്ന് ആറ്റിങ്ങലേക്ക് രണ്ടു കാറുകളിയായി പോകുകയായിരുന്ന കുടുംബങ്ങള്‍ വാഹനത്തിനു സൈഡ് നല്‍കാതിരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ആറു പേരെ പൊലിസ് അറസ്റ്റു ചെയ്തു.
സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൊതുജനാരോഗ്യ പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് യൂനിറ്റിന്റെ പുതിയ ബ്ലോക്കിന് രണ്ടു കോടി പത്തു ലക്ഷം രൂപയും ഔട്ട് പേഷ്യന്റ് ബ്ലോക്കിന് മൂന്ന് കോടി അമ്പതു ലക്ഷം രൂപയും അടക്കം അഞ്ചു കോടി അറുപതു ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."